പള്ളിക്കത്തോട് : പള്ളിക്കത്തോട് അരവിന്ദാ സ്കൂളിൽ പോസ്റ്റൽ വാർഡൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിൽ പ്രതിഷേധിച്ച് . അരവിന്ദാ വിദ്യാമന്ദിരം സ്കൂൾ ആർ എസ് എസ് ക്രിമിനലുകളുടെ താവളമാണ് പ്രതിഷേധിക്കുക എന്ന മുദ്രാവാക്യമുയർത്തി പള്ളിക്കത്തോട്ടിൽ ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. അരവിന്ദാ സ്കൂളിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം പള്ളിക്കത്തോട് ടൗൺ ചുറ്റി ബസ് സ്റ്റാൻഡിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം സംസ്ഥാന ട്രഷറർ എസ് ആർ അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം അഖിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുരേഷ് കുമാർ , പ്രസിഡന്റ് അഡ്വ ബി മഹേഷ് ചന്ദ്രൻ , ട്രഷറാർ സതീഷ് വർക്കി , ബ്ലോക്ക് സെക്രട്ടറി കെ ആർ രാഹുൽ , ജില്ലാ കമ്മിറ്റിയംഗം പാർവ്വതി രഞ്ജൻ , മേഖലാ സെക്രട്ടറി ശരത് കുമാർ എന്നിവർ സംസാരിച്ചു. നൂറ് കണക്കിന് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു.