അരീക്കരയീൽ ലഹരി മാഫിയ സംഘങ്ങളുടെ സാന്നിധ്യം : പരിശോധന ശക്തമാക്കണമെന്ന് നാട്ടുകാർ 

കുറവിലങ്ങാട്: വെളിയന്നൂർ, ഉഴവുർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയും, കുറവിലങ്ങാട്, രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയുമായ അരീക്കര മേഖലയിൽ കഴിഞ്ഞ രണ്ട് മാസങ്ങളായി ലഹരി മാഫിയ സംഘങ്ങളുടെ വൻ സാന്നിധ്യൽ ഭീകരത ഉണ്ടാക്കുന്നു. കുറെ നാളായി ഇവിടെ ചില യുവാക്കളെ പൊലീസ് നീരക്ഷണ വലയത്തിലാണ് ഈ യുവാക്കളുടെ നേതൃത്വത്തിലാണ് മദ്യപാനവും , ബഹളവും . നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധ സംഘാംഗങ്ങൾ ക്ക് എതിരെ നിയമപാലകർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles