മലപ്പുറം: പാണക്കാട് കുടുംബത്തിന്റെ അനുഗ്രഹത്തോടെയാണ് താൻ സ്ഥാനാർത്ഥിയായതെന്ന് നിലമ്ബൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്.ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഷൗക്കത്തിന്റെ പ്രതികരണം. പാണക്കാട് കുടുംബവുമായി തനിക്ക് മികച്ച ബന്ധമെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു. ജോയിക്ക് നല്‍കിയ മുത്തം സ്നേഹപ്രകടനമാണ്. വേദിയിലുണ്ടായിരുന്ന എല്ലാ കോണ്‍ഗ്രസ് നേതാക്കളെയും താൻ കെട്ടിപ്പിടിച്ചു. യുഡിഎഫ് ഒറ്റക്കെട്ടെന്നും ഷൗക്കത്ത് വ്യക്തമാക്കി.
Advertisements