അര്‍ജുൻ സര്‍ജയും നിക്കി ഗില്‍റാണിയും ഒന്നിക്കുന്ന ചിത്രം ; വിരുന്നിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി

മൂവി ഡെസ്ക്ക് : അര്‍ജുൻ സര്‍ജയും നിക്കി ഗില്‍റാണിയും ഒന്നിക്കുന്ന ‘വിരുന്ന്’ എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ആയി.ബൈജു സന്തോഷിന്റെ ബാലേട്ടൻ എന്ന ശക്തമായ കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആണ് റിലീസ് ചെയ്തത്. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ ആണ് നിര്‍മ്മിക്കുന്നത്.

Advertisements

അര്‍ജുൻ സര്‍ജയും നിക്കി ഗില്‍റാണിയും ഒന്നിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമാണ് ഒരുങ്ങുന്നത്. നെയ്യാര്‍ ഫിലിംസ് ന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്‍ജുനേയും നിക്കി ഗില്‍റാണിയെയും കൂടാതെ മുകേഷും ഗിരീഷ് നെയ്യാറും അജു വര്‍ഗീസും മുഖ്യ വേഷങ്ങളില്‍ എത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബൈജു സന്തോഷ്,ഹരീഷ് പേരടി ധര്‍മജൻ ബോള്‍ഗാട്ടി, സോനാ നായര്‍, മൻരാജ്, സുധീര്‍, കൊച്ചുപ്രേമൻ,ജയകൃഷ്ണൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോള്‍ തടിക്കാരൻ, എല്‍ദോ, അഡ്വ.ശാസ്തമംഗലം അജിത് കുമാര്‍, രാജ്കുമാര്‍, സനല്‍ കുമാര്‍, അനില്‍ പത്തനംതിട്ട,അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഇൻവസ്റ്റികേഷൻ ത്രില്ലര്‍ രൂപത്തില്‍ ആരംഭിക്കുന്ന കഥ വികസിക്കുന്നത് അപ്രതീക്ഷിതമായ പുതിയ കാഴ്ചകളിലേക്കാണ്. ക്ലൈമാക്‌സ് വരെ സസ്‌പെൻസ് നിലനിത്തുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രൻ, പ്രദീപ് നായര്‍ എന്നിവരാണ് ക്യാമറമാന്മാര്‍. ഹിമഗിരീഷ്, അനില്‍കുമാര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആവുന്ന ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസേഴ്‌സ് രാകേഷ് വി.എംഹരി തേവന്നൂര്‍, ഉണ്ണി പിള്ള ജി എന്നിവരാണ്.

സംഗീതം- രതീഷ് വേഗ, സാനന്ദ് ജോര്‍ജ്, പശ്ചാത്തല സംഗീതം- റോണി റാഫെല്‍, എഡിറ്റര്‍- വി. ടി ശ്രീജിത്ത്, ആര്‍ട്ട് ഡയറക്ടര്‍- സഹസ് ബാല, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, തമ്ബി ആര്യനാട് പ്രൊഡക്ഷൻ ഡിസൈനര്‍- എൻ.എം ബാദുഷ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- അനില്‍ അങ്കമാലി, രാജീവ് കുടപ്പനകുന്ന്, പ്രൊഡക്ഷൻ മാനേജര്‍- അഭിലാഷ് അര്‍ജുൻ, ഹരി ആയൂര്‍, സജിത്ത് ലാല്‍, ഗാനരചന- റഫീഖ് അഹമ്മദ്, ബി.കെ ഹരിനാരായണൻ, മോഹൻ രാജൻ (തമിഴ്), ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്ബല്‍, കെ.ജെ വിനയൻ, കോ- ഡയറക്ടര്‍- എ.യു.വി രാജ പാണ്ടിയൻ, അസോസിയേറ്റ് ഡയറക്ടര്‍ സജിത്ത് ബാലകൃഷ്ണൻ, വി.എഫ്.എക്‌സ്- ഡി ടി എം, സൂപ്പര്‍വിഷൻ- ലവകുശ, ആക്ഷൻ- ശക്തി ശരവണൻ, കലി അര്‍ജുൻ, പി.ആര്‍.ഓ- പി.ശിവപ്രസാദ്, സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി,ഡിസൈൻ- ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍

Hot Topics

Related Articles