ആർപ്പൂക്കര ഗവ.എൽ.പി സ്‌കൂളിൽ വായനാ വാരാചരണം ഉദ്ഘാടനം ചെയ്തു

ആർപ്പൂക്കര: ഗവൺമെന്റ് എൽപി സ്‌കൂളിലെ വായനാ വാരാചരണം നഗരവികസന സമിതി. ചെയർമാൻ, അഡ്വ.അനിൽ ഐക്കര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അരുൺ ജോർജ്ജ് അദ്ധ്യക്ഷനായി. യോഗത്തിൽ ഹെഡ്മിസ്ട്രസ് ബി.ഉഷാകുമാരി മുഖ്യ പ്രഭാഷണം നടത്തി. ബിനീത ആർ, ജോബി മാത്യു, ഡി ബി.ബിന്ദു, വി.ജെ. ഡാരിസ് എന്നിവർ സംസാരിച്ചു.
മാതൃഭൂമി നടത്തിയ വായനാ മത്സരത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ കെ എസ് ദേവ് അഭിഷേകിനെ പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചു.

Advertisements

Hot Topics

Related Articles