കോട്ടയം : സിപിഐ ആർപ്പുക്കര മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ മനോജ് എ ആർ, അനീഷ് എസ് എ ഐ വൈ എഫ് ആർപ്പുക്കര യൂണിറ്റ് സെക്രട്ടറി ആദർശ് സജി ജോൺ,യൂണിറ്റ് മെമ്പർ അബിൻ ബി ജോസഫ് എന്നിവരെ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഷാള് അണിയിച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചു. ജില്ലാ സെക്രട്ടറി ജി ലാൽ കൃഷ്ണ, കുമരകം മണ്ഡലം പ്രസിഡണ്ട് അഭിലാഷ് ശ്രീനിവാസൻ, മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കുമാർ, ആർപ്പൂക്കര പഞ്ചായത്ത് ഭാരവാഹികളായ പ്രജീവ് കൊട്ടാരത്തിൽ, ശിവൻ പി വി, വിനോദ് കെ ആർ, ജോസ് കെ എ, രാജേഷ് കെ കെ, മോഹനൻ പയ്യനാട്, സിബിൻ സി എസ്, അനിത് കെ കെ തുടങ്ങിയവർ പങ്കെടുത്തു.
Advertisements