ആർപ്പൂക്കര: കരിപ്പയിൽ ഗുണ്ടാ സംഘാംഗങ്ങളായ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. യുവാക്കളുടെ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പതിനഞ്ചോളം പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. സംഭവത്തിൽ രണ്ടു കൂട്ടർക്കും എതിരെ ഗുരുതരമായ വകുപ്പുകൾ സഹിതം പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രിയോടെയാണ് ആർപ്പൂക്കര കരിപ്പയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. അക്രമത്തിൽ ഉൾപ്പെട്ട യുവാക്കൾക്കെല്ലാം 18 മുതൽ 22 വയസ് വരെയാണ് പ്രായം. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്നു നാട്ടുകാരും, ആശുപത്രി അധികൃതരും വിവരം അറിയിച്ചതോടെയാണ് ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തിയത്. തുടർന്നു അക്രമി സംഘത്തിനെതിരെ കേസെടുത്തു. ഗാന്ധിനഗറിൽ പൊലീസ് സംഘം ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി തുടരുകയാണ്. ഇതിന്റെ ഭാഗമായി ഗുണ്ടാ സംഘങ്ങളെ എല്ലാം കാപ്പ അടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെയാണ് മുൻപ് ക്രിമിനൽക്കേസിൽ പ്രതികളായിരുന്നവരും അനധികൃത പണമിടപാട് അടക്കം നടത്തിയിരുന്ന ആളുകളുമാണ് ഇപ്പോൾ വീണ്ടും ഗുണ്ടാ പ്രവർത്തനങ്ങളുമായി സജീവമായിരിക്കുന്നത്. ഈ സ്ംഘങ്ങളുടെ പിൻബലത്തിലാണ് യുവാക്കൾ വീണ്ടും ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ പൊലീസ് ശക്തമായ നടപടികളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.