കോട്ടയം : ആർപ്പുക്കരയിൽ വീട്ടിൽ കയറി മോഷണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കുടമാളൂർ അൽഫോൻസാ ഭവൻ ഭാഗത്ത് പാറക്കൽ വീട്ടിൽ അബ്ദുൾ റഹ്മാൻ മകൻ സലിം (42) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ആർപ്പൂക്കരയിലുള്ള രാജീവ് എന്ന ആളുടെ വീട്ടില്‍ കയറി പണം മോഷ്ടിക്കുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതിയെ പിടികൂടുകയുമായിരുന്നു.
ഇയാൾക്ക് കോട്ടയം വെസ്റ്റ്, കുമരകം എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. ഗാന്ധി നഗര്‍ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ വിദ്യ വി, പവനൻ എം.സി, സി.പി.ഓ മാരായ പ്രേംകുമാർ, ജോജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു . ഇയാളെ കോടതിയിൽ ഹാജരാക്കി.