ആർപ്പുക്കര : ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഹിത ഫണ്ട് വിനിയോഗിച്ച് നിർമിക്കുന്ന ചൂരത്തറ നടുവിലേക്കര പാടശേഖരത്തിന്റെ സംരക്ഷണ ഭിത്തിയുടെ
നിർമ്മാണ പ്രവർത്തങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വിഹിത ഫണ്ട് വിനിയോഗിച്ച് അപ്പർ കുട്ടനാട് നെൽ കാർഷിക മേഖലയിൽ അറുപത്തി രണ്ട് ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതായി ഡോ. റോസമ്മ സോണി പറഞ്ഞു.ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ചു മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം സവിത ജോമോൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ രഞ്ജിനി മനോജ്,സുനിത ബിനു, വിഷ്ണു വിജയൻ, ജസ്റ്റിൻ ജോസഫ്, സേതുലക്ഷ്മി കെ, മഞ്ജു ഷിജിമോൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് മോഹൻ. സി. ചതുരചിറ,കെ. ജെസെബാസ്റ്റ്യൻ, പാടശേഖര സമിതി ഭാരവാഹികളായ ഇ. എം. മാത്യു,അജിത് കുമാർ പ്രാപ്പുഴ,എൻ. പി. തോമസ്,പി. കെ. കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.