കോട്ടയം : ആർപ്പൂക്കര വില്ലൂന്നിയിൽ നിയന്ത്രണം വിട്ട കാർ പത്തടിയിലേറെ ആഴമുള്ള കുഴിയിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ കാർ യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കോട്ടയം ആർപ്പൂക്കര മെഡിക്കൽ കോളേജ് റോഡിൽ ആർപ്പുക്കര വില്ലൂന്നി ഭാഗത്തായിരുന്നു അപകടം. വില്ലൂന്നിയിൽ നിന്നും മാന്നാനം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി 10 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കണ്ടത് തലകീഴായി കിടന്ന കാറായിരുന്നു. കാർ പൂർണമായും തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
Advertisements