ആർപ്പുക്കര : ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഹിത ഫണ്ടിൽ നിന്നും അനുവദിച്ച മുപ്പത് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിക്കുന്ന ആർപ്പുക്കര കസ്തൂർബ-ആറാട്ടുകടവ് റോഡിന്റെയും ഓടയുടെയും നിർമ്മാണ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു.
ആർപ്പുക്കര പഞ്ചായത്തിന്റെ അവികസിത മേഖലയുടെ വികസനത്തിന് ഒരു കോടി അറുപത്തിഅഞ്ചു ലക്ഷം രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ വിവിധ വാർഡുകളിൽ നടക്കുന്നതായി ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി പറഞ്ഞു. വരുന്ന വർഷങ്ങളിൽ ആർപ്പുക്കര പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഹിത ഫണ്ടിൽ നിന്നും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വികസന പദ്ധതികൾക്ക് കൂടുതൽ തുക അനുവദിക്കുമെന്നും ഡോ. റോസമ്മ സോണി അറിയിച്ചു.
ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ചു മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അന്നമ്മ മാണി, എസ്സി. കെ തോമസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ അരുൺ ഫിലിപ്പ്,റോസിലി ടോമിച്ചൻ,സുനിത ബിനു, ദീപ ജോസ്,ജസ്റ്റിൻ ജോസഫ് ,റോസിലി ടോമിച്ചൻ,റോയി പുതുശ്ശേരി വിവിധ സംഘടനാ ഭാരവാഹികളായ ആനന്ദ് പഞ്ഞിക്കാരൻ, ടിറ്റോ പയ്യനാടൻ, ടി. വി. സോണി, സോബിൻ തെക്കേടം,മനോജ് ഡി. ശങ്കർ,കാർത്തികേയൻ നായർ,കെ. രാജേഷ്,മനോജ് കുമാർ ആർ. എം,ജോൺ ജോസഫ് മറ്റത്തിൽ, എ ആർ. ജി. കൈമൾ, ബിജു ചാത്തന്നൂർ, ബിജു തങ്കപ്പൻ, സദാശിവൻ തടത്തിൽ സണ്ണി മുരിങ്ങൂർ, ബേബിച്ചൻ കൊച്ചുവീട്ടിൽ, ബേബി പുത്തൻപറമ്പിൽ, പാപ്പച്ചൻ ആഞ്ഞിലിത്തറ എന്നിവർ പ്രസംഗിച്ചു.