തിരുവനന്തപുരം:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മൊബൈൽ ഫോണിൽ നഗ്നവീഡിയോ കാട്ടി ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കുളത്തുമ്മൽ കൊല്ലോട് തൂങ്ങാപ്പാറ ആസിഫ് മൻസിലിൽ അസിഫ് ഉൾ ആലം (38) ആണ് പിടിയിലായത്.15നും 13നും വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ചൈൽഡ് ലൈനിൻ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ പ്രവൃത്തി വ്യക്തമായതോടെയാണ് അറസ്റ്റ്.കുട്ടികളെ നിർബന്ധിച്ച് മൊബൈൽ ഫോണിൽ നഗ്ന വീഡിയോ കാട്ടിയ ശേഷമാണ് പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്തത്.കരമന എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. സംഘത്തിൽ സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, സി.പി.ഒമാരായ ഫിരൺ, അജികുമാർ എന്നിവർ ഉൾപ്പെട്ടു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.