അരീക്കുഴി വെള്ളച്ചാട്ടത്തിന് സംസ്ഥാന ടൂറിസം വകുപ്പിന്റെ അംഗീകാരം 88 ലക്ഷം രൂപയുടെ പദ്ധതി 

ഉഴവൂർ: എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും ആരംഭിക്കണം എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് ആരംഭിച്ച ഡെസ്റ്റിനേഷൻ ചലഞ്ച്  പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം ജില്ലയിലെ ഉഴവൂർ ഗ്രാമപഞ്ചായത്തിലെ  അരീക്കുഴി ടൂറിസം പദ്ധതി .ഉഴവൂർ പഞ്ചായത്ത് സമർപ്പിച്ച 88 ലക്ഷം രൂപയുടെ പദ്ധതിക്ക് ആണ് അംഗീകാരം ലഭിച്ചിരിക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, വൈസ് പ്രസിഡന്റ്‌ എലിയമ്മ കുരുവിള എന്നിവർ അറിയിച്ചു.

Advertisements

സംസ്ഥാനത്ത് 30 വിനോദസഞ്ചാര കേന്ദ്രങ്ങൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയിട്ടുള്ളത്.കോട്ടയം ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ടൂറിസം പദ്ധതികൾക്ക് ആണ് ആദ്യഘട്ടത്തിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ ടൂറിസം സാധ്യതകളെ മുൻനിർത്തി അരീക്കുഴി വെള്ളച്ചാട്ടം ,ആനക്കല്ലുമല ,കെ ആർ നാരായണൻ സ്മൃതി മണ്ഡപം എന്നിവ ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് ഉഴവൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് ടൂറിസം വകുപ്പിനെ സമീപിച്ചിരുന്നു. ടൂറിസം വകുപ്പിന്റെ നിർദേശാനുസരണം ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി അരീക്കുഴി വെള്ളച്ചാട്ടം ആനക്കല്ലുമല എന്നീ പദ്ധതികൾക്ക് പ്രത്യേകം പ്രത്യേകം വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമർപ്പിച്ച പദ്ധതികളിൽ അരീക്കുഴി വെള്ളച്ചാട്ടത്തിന് ആണ് നിലവിൽ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.  ആനക്കല്ലുമല പദ്ധതിക്കു റവന്യൂ വകുപ്പിന്റെ  എൻ ഒ സി   ആവശ്യം ആണെന്നും അതിനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണെന്നും വാർഡ് മെമ്പർ ആയ സിറിയക് കല്ലട അറിയിച്ചു. സർക്കാർ അക്രെടിറ്റഡ് ഏജൻസിയായ സിൽക്ക് മുഖാന്തരം ഉഴവൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി  ലഭ്യമാക്കിയ 88 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് ടൂറിസം വകുപ്പിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പദ്ധതിതുകയുടെ 60 ശതമാനം തുക പരമാവധി 50 ലക്ഷം രൂപ ടൂറിസം വകുപ്പാണ് വഹിക്കുന്നത്. ബാക്കി തുക തദ്ദേശസ്വയംഭരണ സ്ഥാപനം മറ്റ് സ്രോതസ്സുകളിലൂടെ കണ്ടെത്തണം.

ചെക്ക് ഡാം, ഓപ്പൺ ജിമ്മിനുള്ള സൗകര്യം,ഭിന്നശേഷിയുള്ളവർക്കുള്ള സൗകര്യം, സ്ട്രീറ്റ് ലൈറ്റ് ,മിനി മാസ്റ്റ് ലൈറ്റ്, ഹാൻഡ്റയില്, സൈഡ് കെട്ട് , സെൽഫി പോയിൻ്റ്, ടോയ്ലറ്റ്, വർക്ക്‌ ഷെഡ് ഉൾപ്പെടെ വിപുലമായി പദ്ധതിയാണ് അരീക്കുഴി വെള്ളച്ചാട്ടത്തിനായി സർക്കാർ ആക്രെഡിറ്റഡ് ഏജൻസി ആയ സിൽക്ക് മുഖേന തയ്യാറാക്കിയിരിക്കുന്നത് എന്ന് ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറുമായ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.