പുതിയ ഗോസിപ്പ് കോളത്തിൽ ഇടം പിടിച്ച് ആര്യൻ ഖാൻ ; ബ്രസീലിയൻ നടി ലാറിസ ബോനെസിയുമായി ആര്യന്‍ പ്രണയത്തിലോ?

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ പുത്രനാണ് ആര്യന്‍ ഖാന്‍. എന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ആര്യന്‍ ഖാന്‍ മുന്‍പ് മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ കുടുങ്ങിയതും അതില്‍ നിന്നും തിരിച്ചുവന്നതും വലിയ വാര്‍ത്തയായിരുന്നു. പിന്നീട് ഒരു വെബ് സീരിസ് ആര്യന്‍ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് വന്നത്. പിന്നാലെ ഒരു ഫാഷന്‍ ബ്രാന്‍റും ആര്യന്‍ ആരംഭിച്ചു. ഡെവോള്‍ എക്സ് എന്ന ബ്രാന്‍റിന്‍റെ പരസ്യത്തില്‍ പിതാവ് ഷാരൂഖിനെയും അനുജത്തി സുഹാന ഖാനും അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ ആര്യന്‍ ഖാന്‍ പുതിയൊരു ഡേറ്റിംഗ് പങ്കാളിയെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട് വരുന്നത്. ബ്രസീലില്‍ നിന്നും വന്ന നടി ലാറിസ ബോനെസിയുമായി ആര്യന്‍ പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍ പരക്കുന്നത്. റെഡിറ്റില്‍ ഇത് സംബന്ധിച്ച്‌ ഒരു വീഡിയോ സഹിതം പ്രചരിച്ച പോസ്റ്റ് അടിസ്ഥാനമാക്കിയാണ് ദേശീയ മാധ്യമങ്ങളിലെ ബിടൌണ്‍ കോളങ്ങളില്‍ ഇത് വാര്‍ത്തയായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആര്യന്‍ ഖാന്‍ ലാറ ബോനെസിയും ഒന്നിച്ച്‌ സമയം ചിലവഴിക്കുന്ന വീഡിയോ അടുത്തിടെ കാണാന്‍ ഇടയായി. ആര്യനൊപ്പമുള്ള നടിയുടെ വിവരങ്ങള്‍ അറിയാന്‍ റെഡ്ഡിറ്റ് ഉപയോക്താവ് സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞു. ആര്യന്‍ ഖാന്‍ ലാറിസ ബോനെസ്സിയുടെ കുടുംബത്തെ മൊത്തം ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നതായി മനസിലായി. ലാറിസ്സയും ആര്യന്‍റെ അച്ഛന്‍ ഷാരൂഖിനെയും അമ്മ ഗൌരിയെയും അടക്കം കുടുംബത്തിലെ എല്ലാവരെയും ഫോളോ ചെയ്യുന്നുണ്ട്. രസകരമായ കാര്യം ലാറിസയുടെ പട്ടിയുടെ അക്കൗണ്ട് വരെ ആര്യന്‍ ഖാന്‍ ഫോളോ ചെയ്യുന്നുണ്ട് എന്നതാണ് , വൈറലായ റെഡ്ഡിറ്റ് പോസ്റ്റില്‍ പറയുന്നു. 

ആര്യന്‍ ഖാന്‍റെ ഫാഷന്‍ ബ്രാന്‍റിന്‍റെ ക്യാംപയിനിലും ലാറിസ പങ്കാളിയായിരുന്നു. ഇരുവരും തമ്മില്‍ പ്രായത്തില്‍ ഏഴു വയസിന്‍റെ വ്യത്യാസം ഉണ്ട്. ലാറിസ ബ്രസീലുകാരിയാണെങ്കിലും ബോളിവുഡില്‍ ദേസി ബോയ്‌സ്, ഗോ ഗോവ ഗോണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഗുരു രന്ധാവയുടെ സുര്‍മ സുര്‍മ എന്ന മ്യൂസിക് വീഡിയോയിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ചില തെലുങ്ക് സിനിമകളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles