ഏഷ്യാ കപ്പിൽ ആദ്യ മത്സരത്തിൽ പന്തുരുണ്ടില്ല ; ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യത്തെ മാറ്റി നിർത്തിയത് ബോധപൂർവമോ ; പന്തിന്റെ ഒഴിവിൽ സഞ്ജുവിന് വഴി തുറക്കുമോ

സ്പോർട്സ് ഡെസ്ക്ക് : ഏഷ്യാ കപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ സ്ഥിരം സാന്നിധ്യം റിഷഭ് പന്ത് ഇല്ല. പകരം കീപ്പിംഗ് ഗ്ലൗ അണിഞ്ഞത് വെറ്ററൻ താരം ദിനേഷ് കാർത്തിക്കാണ്. ഇന്ത്യയുടെ ടെസ്റ്റ് പരമ്പരകളിലും ഏകദിന ട്വന്റി ട്വന്റി മത്സരങ്ങളിലും സ്ഥിര സാന്നിധ്യമായിരുന്ന പന്തിനെ ഒഴിവാക്കിയതിൽ ബി.സി.സി.ഐ മുന്നിൽ കാണുന്ന ലക്ഷ്യമെന്ത് എന്ന ചോദ്യമാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഉയരുന്നത്.

Advertisements

പന്തിനെ മാറ്റി നിർത്തുന്നത് ഏഷ്യാ കപ്പിൽ നിന്ന് മാത്രമാണോ അതോ ഓസ്ട്രേലിയയിൽ നടക്കുന്ന വേൾഡ് കപ്പിൽ നിന്നും താരം വിലക്കപ്പെടുമോ എന്ന സംശയവും ആരാധകർക്കിടയിലുണ്ട്. എന്നാൽ പന്ത് മാറിയാൽ ആ പൊസിഷനിലേക്ക് സഞ്ജുവിന് പരിഗണന ലഭിക്കുമോ എന്നും ആരാധകർ ഉറ്റുനോക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്ത് തന്നെയായാലും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് മലയാളി ക്രിക്കറ്റ് ആരാധകരുടെ ആഗ്രഹം. സിംബ്ബാവെ പര്യടനത്തിൽ റെക്കോർഡ് അടക്കം കരസ്ഥമാക്കിയ സഞ്ജുവിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഉള്ളത്. പക്ഷേ ഇതിലെല്ലാം അന്തിമ തീരുമാനം ക്രിക്കറ്റ് ബോർഡിനാണെന്നിരിക്കെ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.

Hot Topics

Related Articles