എഷ്യാനെറ്റിനെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കും ; വ്യാജ വാര്‍ത്തയില്‍ ഏഷ്യാനെറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി പി വി അൻവർ എംഎൽഎ

ന്യൂസ് ഡെസ്ക് : തനിക്കെതിരെയുള്ള വ്യാജ വാര്‍ത്തയില്‍ ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി വി അൻവര്‍ എം എല്‍ എ.എവിടെയും ഭൂമി കയ്യേറിയിട്ടില്ലെന്നും, നിയമ പോരാട്ടവുമായി മുന്നോട്ടു പോവുമ്ബോള്‍ ഏഷ്യാനെറ്റ് ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുന്നുവെന്നും പത്രസമ്മേളനത്തില്‍ പി വി അൻവര്‍ എം എല്‍ എ പറഞ്ഞു.

Advertisements

എഷ്യാനെറ്റിനെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കും. പോക്‌സോ കേസില്‍ നാളെ ഏഷ്യാനെറ്റ് ഓഫിസില്‍ നടക്കുന്ന റെയ്ഡ് മറച്ചുവെയ്ക്കാനാണ് ഇപ്പോള്‍ അപവാദം പ്രചരിപ്പിക്കുന്നത്. നവകേരള സദസ്സ് തകര്‍ക്കാൻ ഏഷ്യാനെറ്റ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കെ വി ഷാജിയ്ക്ക് ഏഷ്യാനെറ്റ് ഭക്ഷണവും ചെലവും കൊടുത്തതിന് തെളിവുണ്ട്. അനാവശ്യമായി മുഖ്യമന്ത്രിയെ പോലും ഈ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നു. ഇതിനെ നിയമപരമായി തന്നെ നേരിടും’, പി വി അന്വര് എം എല്‍ എ പറഞ്ഞു.

Hot Topics

Related Articles