ആരാധകർ കാത്തിരുന്ന നിമിഷമിതാ ! രാജസ്ഥാൻ മരുഭൂമിയില്‍നിന്ന് ഒരു കൊടുങ്കാറ്റ് വരുന്നു ; മലൈക്കോട്ടെ വാലിബന്റെ ടീസർ പുറത്ത് ; ടീസർ കാണാം

മൂവി സെസ്ക്ക് : ലിജോ ജോസ് പെല്ലിശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മലൈക്കോട്ടെ വാലിബന്‍റെ ടീസര്‍  റിലീസ് ചെയ്തു . ഇന്ന് 5 മണിയോടെയാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടത്.  ഏറെനാളായി സിനിമാസ്വാദകരും മോഹൻലാല്‍ ആരാധകരും കാത്തിരിക്കുന്ന അപ്‍ഡേറ്റ് ആയിരുന്നു ഇത്. ഇതിനോട് അനുബന്ധിച്ചുള്ള പോസ്റ്ററുകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. “നിങ്ങളൊന്ന് ഉഷാറാക് ലാലേട്ടാ…കളക്ഷൻ റിക്കാര്‍ഡുകള്‍ തകര്‍ത്തെറിയുന്ന ബോക്സോഫീസ് തമ്പുരാന്‍റെ കസേര ഇപ്പോഴും ഭദ്രമായിതന്നെ കൈയിലുണ്ട്. 

യുട്യൂബിന് അഡ്വാൻസ്ഡ് ആദരാഞ്ജലികള്‍, പുത്തൻ അവതാരം വരവേല്‍ക്കാൻ കേരളം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു, രാജസ്ഥാൻ മരുഭൂമിയില്‍നിന്ന് ഒരു കൊടുങ്കാറ്റ് വരുന്നു…’ എന്നിങ്ങനെ പോകുന്നു ആരാധക കമന്‍റുകള്‍.മലൈക്കോട്ടൈ വാലിബൻ അടുത്തവര്‍ഷം ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. രാജസ്ഥാനില്‍ ആയിരുന്നു ഭൂരിഭാഗം ഷൂട്ടിംഗും നടന്നത്. സെഞ്ച്വറി ഫിലിംസും ജോണ്‍ മേരി ക്രിയേറ്റീവും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തില്‍ മോഹൻലാല്‍ ഡബിള്‍ റോളിലാണെന്നാണ് വിവരം.

Hot Topics

Related Articles