ഏഷ്യാനെറ്റ് കൊച്ചി ഓഫിസിലെ എസ്.എഫ്.ഐ അതിക്രമം: കെ.യു.ഡബ്ല്യു.യു കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

കോട്ടയം : ഏഷ്യാനെറ്റ് ന്യൂസിൻ്റെ പാലാരിവട്ടത്തെ റീജ്യനൽ ഓഫിസിൽ വെള്ളിയാഴ്ച വൈകീട്ട് എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കയറി ജോലി തടസ്സപ്പെടുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതിക്ഷേധിച്ച് മാധ്യമ പ്രവർത്തകർ കേരള പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും, യോഗവും സംഘടിപ്പിച്ചു.

Advertisements


പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന പ്രതിക്ഷേധയോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോബിൻ തോമസ് പണിക്കർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാലു മാത്യു, സിബി ജോൺ തൂവൽ, ബോബി മാത്യു, ഷീബ ഷൺമുഖൻ, ജില്ലാ വൈസ് പ്രസിഡൻ്റ് പ്രിയദർശിനി പ്രിയ, കമ്മിറ്റിയംഗങ്ങളായ എസ്.സനിൽകുമാർ, ജിബിൻ കുര്യൻ, എസ്.ശ്യാം കുമാർ, ജി.ശ്രീജിത്ത്, അരുൺ കൊടുങ്ങൂർ തുടങ്ങിയവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു മാധ്യമ സ്ഥാപനത്തിൽ പ്രവേശിച്ച് മുദ്രാവാക്യം മുഴക്കുകയും, സ്ഥാപനത്തിന് മുന്നിൽ അധിക്ഷേപ ബാനർ കെട്ടുകയും ചെയ്ത എസ്എഫ്ഐ പ്രവർത്തകരുടെ നടപടി അപലപനീയമാണന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മേലിൽ ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ മാധ്യമ പ്രവർത്തകർക്കായി സുരക്ഷ നിയമം കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

തുടർന്ന് പ്രസ് പരിസരത്തു നിന്നും ഗാന്ധിസ്ക്വയറിലേക്ക് നടന്ന പ്രതിക്ഷേധ പ്രകടനത്തിൽ നിരവധി മാധ്യമ പ്രവർത്തകർ പങ്കെടുത്തു.

Hot Topics

Related Articles