ആസിയാൻ കരാർ : കേരളത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം : അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി.

തിരുവനന്തപുരം : ആസിയാൻ കരാർ പുതുക്കാനുള്ള ചർച്ച കേന്ദ്ര സർക്കാർ നടത്തിവരുന്ന സാഹചര്യത്തിൽ കേരളത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.

Advertisements

തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ സംസ്ഥാനത്തെ എം.പി.മാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റബ്ബറിനെ കാർഷിക ഉൽപ്പന്നങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണം.

റബ്ബർ നികുതി രഹിതമായി ഇറക്കുമതി ചെയ്ത് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി കയറ്റുമതി ചെയ്യുന്നതിന് നിലവിൽ 6 മാസം മാത്രം കാലാവധി ഉള്ളത് 12 മാസമായി വർദ്ധിപ്പിക്കാനുള്ള കേന്ദ്ര വാണിജ്യ വകുപ്പിൻ്റെ നീക്കത്തെ ശക്തമായി സംസ്ഥാന സർക്കാർ എതിർക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

 റയിൽവേ കേരളത്തിൽ മൂന്നാമത് ഒരു ലൈൻ കൂടി നിർമ്മിക്കാനുള്ള നീക്കം ആരംഭിച്ച സാഹചര്യത്തിൽ അത് മുംബൈ -കന്യാകുമാരി ഹൈസ്പീഡ് റയിൽ കോറിഡോർ ആക്കി മാറ്റുവാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ശുപാർശചെയ്യണം.

വർദ്ധിച്ചു വരുന്ന വന്യമൃഗങ്ങുടെ ആക്രമണം തടയാൻ സംസ്ഥാന ഗവൺമെൻ്റ് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും കേരളത്തിൽ കഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ ഉണ്ടായ വന്യമൃഗ ആക്രമണം മൂലമുള്ള ജീവഹാനിയുടെയും കൃഷിനാശത്തിൻ്റെയും കണക്കുകൾ സമർപ്പിച്ച് വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ഫ്രാൻസിസ് ജോർജ് നിർദ്ദേശിച്ചു.

കടുത്തുരുത്തി കേന്ദ്രീയ വിദ്യാലത്തിന് വെള്ളൂരിൽ പുതിയ കെട്ടിടം പണിയാൻ സംസ്ഥാനസർക്കാർ അനുമതി നൽകണം. 

കുറവിലങ്ങാട് സയൻസിറ്റിക്ക് സംസ്ഥാന സർക്കാർ വിഹിതം നൽകി എത്രയും വേഗം പൂർത്തിയാക്കണം.

എറണാകുളം – ബാഗ്ലൂർ ഇൻ്റർസിറ്റി എക്സ്പ്രസ് കോട്ടയം വരെ നീട്ടുവാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വനേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുള്ള ഭൂമികളുടെ വിശദ വിവരങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും ബഹു. സുപ്രീംകോടതിക്കും സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രിൻസിപ്പൽ കൺസർവേറ്റർ ഫോറസ്റ്റ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കണം.

പാർലമെന്റ് 2023 ൽ പാസാക്കിയ ഫോറസ്റ്റ് കൺസർവേഷൻ ആക്ട് ഭേദഗതി നിയമത്തിന് എതിരായി റിട്ടയർ ചെയ്ത ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത 1164/23 നമ്പർ കേസ് ഈ ജൂലൈ മാസത്തിൽ സുപ്രീംകോടതി തീർപ്പാക്കും എന്ന് പറഞ്ഞിരിക്കുന്ന പശ്ചാത്തലത്തിൽ വളരെ ഗൗരവത്തോടെ ഈ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1996 ഡിസംബർ 12 ന് മുമ്പ് കൃഷിയോ, കച്ചവടമോ,വ്യവസായമോ ഈ മേഖലകളിൽ നടത്തിയിരുന്നു എന്ന് സർക്കാർ വകുപ്പുകളിലെ രേഖകൾ പ്രകാരം തെളിയിക്കാൻ കഴിഞ്ഞാൽ ഇത്തരം ഭൂമികൾ വനം വകുപ്പിന്റെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.