ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം 147 വൃക്കരോഗികൾക്ക് നൽകി ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൻ ലൗലി ജോർജ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഡോ. വിജയമ്മ (ഐ എച്ച് ഒ ഡി കോട്ടയം മെഡിക്കൽ കോളജ് ), വെരി റവ.ഫാ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ മണലേൽചിറ, ഇസഡ് ജോസഫ്, സിസ്റ്റർ ശ്ലോമോ, ജോസഫ് കുര്യൻ, എം .സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
Advertisements