കോട്ടയം: അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് കേരള കോടിമത യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ.അജിത്കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എസ്.വി സജി സ്വാഗതം ആശംസിച്ചു. സംസ്ഥാന ജോ.സെക്രട്ടറി പി.എൽ ജോസ്മോൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടനാ പ്രവർത്തവും വിശദീകരിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് ബാബു ഐഡി കാർഡ് വിതരണവും ട്രെയിനിംങ് പ്രോഗ്രാം ഉദ്ഘാടനവും നടത്തി. ജില്ലാ ട്രഷറർ പി.ജി ഗിരീഷ് വെൽഫെയർ , ഇൻഷ്വറൻസ് പദ്ധതികളുടെ ഉദ്ഘാടനം നടത്തി. യൂണിറ്റ് സെക്രട്ടറി സജി എസ്.വി വാർഷിക റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ എം.ജി അരുൺ വാർഷിക കണക്കും അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.എസ് ദിനു, ഒ.എൻ കുഞ്ഞുമോൻ, ഇ.വി ശ്രീജിത്ത് കുമാർ, ടി.എസ് സുരേഷ്, കെ.ആർ പ്രകാശ്, ടി.സി സതീശൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ജോ.സെക്രട്ടറി എം.സന്ദീപ് നന്ദിയും, യൂണിറ്റ്് പ്രസിഡന്റ് ആർ.അജിത്കുമാർ സ്വാഗതവും ആശംസിച്ചു.