ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പന് ഈ വർഷത്തെ ആഗോള സംരംഭക പുരസ്‌കാരം

കൊച്ചി: ബംഗളുരുവിൽ നടന്ന രണ്ടാമത് ഇ.ടി സംരംഭക ഉച്ചകോടിയിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനെ ഇക്കൊല്ലത്തെ ആഗോള സംരംഭകനായി തെരെഞ്ഞെടുത്തു. ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലത്തിലും ആരോഗ്യമേഖലയുടെ നവീകരണത്തിന് കാഴ്ചവെച്ച സംഘാടന മികവും നേതൃപാഠവവും കണക്കിലെടുത്താണ് ഏറെ ആദരിക്കപ്പെടുന്ന ഈ ബഹുമതിക്ക് ഡോ. ആസാദ് മൂപ്പനെ തെരെഞ്ഞെടുത്തത്. ലോകത്തെ ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിലും ആരോഗ്യത്തിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.

Advertisements

ബിസിനസ് രംഗത്തെ മികവും നേട്ടങ്ങളും കണ്ടെത്തി ആദരിക്കുന്ന പരിപാടിയാണ് ഇ.ടിയുടെ സംരംഭക പുരസ്‌കാര ഉച്ചകോടി. വിവിധ വ്യവസായ മേഖലകളിലുള്ള സംരംഭകർ അതാത് രംഗങ്ങൾക്ക് നൽകുന്ന മികച്ച സംഭാവനകളെ ആദരിക്കുന്നതിനുള്ള വേദിയാണത്. വിവിധ വ്യക്തികളും കമ്പനികളും മുന്നോട്ടുവെയ്ക്കുന്ന നവീന ആശയങ്ങളും നിക്ഷേപങ്ങളും സംഭാവനകളും കണക്കിലെടുത്താണ് പുരസ്‌കാരങ്ങൾ നിർണയിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1987ൽ ദുബായിൽ ഒരു ചെറിയ ക്ലിനിക്ക് തുടങ്ങിക്കൊണ്ടാണ് ഡോ. ആസാദ് മൂപ്പൻ തന്റെ വ്യവസായ ജീവിതം തുടങ്ങുന്നത്. ആ ക്ലിനിക്കിൽ അന്ന് ആസാദ് മൂപ്പൻ എന്ന ഒരൊറ്റ ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടുള്ള 38 വർഷങ്ങൾ കൊണ്ട്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലോകത്തെ ഏഴ് രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഒരു വൻകിട ആശുപത്രിശൃംഖലയായി വളരുകയായിരുന്നു. എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ ഗുണമേന്മയുള്ള ലോകോത്തര ചികിത്സ ലഭ്യമാക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ഡോ. ആസാദ് മൂപ്പന്റെ പ്രവർത്തനങ്ങൾ. ഇതിനായി ലോകത്തെ ഏറ്റവും മികച്ച ഒരു ആരോഗ്യശൃംഖല തന്നെ രൂപപ്പെടുത്തിയെടുത്തു. അതിൽ നിരവധി ലോകോത്തര ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവ ഉൾപ്പെടുന്നു. സമൂഹത്തിന്റെ വിവിധ തട്ടുകളിൽ ഉള്ളവർക്ക് പ്രാഥമിക ചികിത്സ മുതൽ ഏറ്റവും സങ്കീർണമായ കോർട്ടർണറി കെയർ ചികിത്സ വരെ നൽകിവരുന്നു. ഗൾഫ് മേഖലയിലും ഇന്ത്യയിലുമുള്ള ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഹെൽത്ത്കെയർ സേവനദാതാക്കളിൽ ഒന്നാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഇപ്പോൾ.

2018ൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഓഹരികളിൽ പൊതുജനങ്ങൾക്ക് പങ്കാളിത്തം നൽകിക്കൊണ്ട്, സുപ്രധാനമായ ഒരു നാഴികക്കല്ല് പിന്നിട്ടു. കൂടുതൽ ഉയർച്ചകളിലേക്ക് നീങ്ങുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായിരുന്നു ആ ഐപിഒ പ്രഖ്യാപനം. രോഗികളും ജീവനക്കാരും നിക്ഷേപകരും ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിൽ അർപ്പിച്ച വിശ്വാസ്യതയുടെ തെളിവായിരുന്നു അതിന് കിട്ടിയ മികച്ച സ്വീകരണം.

2023ൽ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിൽ ഗൾഫ് മേഖലയിലെയും ഇന്ത്യയിലെയും ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ബിസിനസുകൾ വേർതിരിച്ചു. ഈ രണ്ട് മേഖലകളിലും വ്യത്യസ്തമായ അവസരങ്ങളും വെല്ലുവിളികളുമാണുള്ളത് എന്ന തിരിച്ചറിവിൽ നിന്നായിരുന്നു ആ തീരുമാനം. രണ്ട് പ്രത്യേക ബിസിനസുകളായി വേർപിരിഞ്ഞതോടെ അതാത് മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞത് നേട്ടമായി. രണ്ടിടത്തും മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ വിപണിസാന്നിധ്യം ഒന്നുകൂടി ശക്തിപ്പെടുത്താനും അത് കാരണമായി.

ഇന്ത്യയിൽ നിലവിലുള്ള മറ്റ് ആശുപത്രികൾ ഏറ്റെടുത്ത് ആസ്റ്റർ ശൃംഖലയുടെ ഭാഗമാക്കിക്കൊണ്ടുള്ള വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ബ്ലാക്‌സ്‌റ്റോണിന് നിക്ഷേപമുള്ള ക്വാളിറ്റി കെയർ ലിമിറ്റഡുമായുള്ള ലയനം ആ നീക്കത്തിന്റെ ഭാഗമായിരുന്നു. അതോടെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ശൃംഖലയിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആശുപത്രികളുടെ എണ്ണം 38 ആയി ഉയരുകയും രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഹോസ്പിറ്റൽ ശൃഖലയായി മാറുകയും ചെയ്തു. 27 നഗരങ്ങളിലായി 10,150 ലധികം രോഗികളെ കിടത്തിചികിൽസിക്കുന്നതിനുള്ള സംവിധാനമാണ് ഇപ്പോൾ ഇന്ത്യയിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിനുള്ളത്. ഈ സംഖ്യ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നിരന്തരം തുടരുകയും ചെയ്യുകയാണ്.

Hot Topics

Related Articles