പതിനായിരത്തിൽ പരം പുതുജീവനുകളെ വരവേറ്റ് ആസ്റ്റർ മെഡ്സിറ്റി വിമൻസ് ഹെൽത്ത് വിഭാഗം; കുട്ടികളുടെയും മാതാപിതാക്കളുടെയും ഒത്തുചേരൽ സംഘടിപ്പിച്ചു.

കൊച്ചി, 04 നവംബർ 2023: കുഞ്ഞുങ്ങൾ കരയുമ്പോൾ മാതാപിതാക്കൾ ചിരിക്കുന്ന ദിവസം. പ്രസവത്തെ കുറിച്ചുള്ള ഏറ്റവും ഹൃദ്യമായ വിശേഷണങ്ങളിൽ ഒന്നാണിത്. ഇത്തരത്തിൽ പതിനായിരം കുട്ടികളുടെ ജന്മത്തിന് കാരണക്കാരായതിന്റെ നേട്ടം കരസ്ഥമാക്കി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. ഇതിനോടനുബന്ധിച്ച് മെഡ്സിറ്റിയിൽ ജനിച്ച കുട്ടികളുടെയും മാതാപിതാക്കളുടെയും ഒത്തുചേരൽ സംഘടിപ്പിച്ചു.

Advertisements

കൂടെ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഏറെ ഹൃദ്യമായിരുന്നു. മാതാപിതാക്കൾക്കും കുഞ്ഞുങ്ങൾക്കുമൊപ്പം ചികിത്സിച്ച ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും കൂടി പങ്കു ചേർന്നതോടെ വൈകാരിക നിമിഷങ്ങൾക്കായിരുന്നു കളമശേരി ആശിഷ് കൺവെൻഷൻ സെന്ററിലെ വേദി സാക്ഷ്യം വഹിച്ചത്. ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിന്റെ സാന്നിധ്യത്തിൽ ആസ്റ്റർ മെഡ്‌സിറ്റിയിലെ ഒബ്സ്ട്രറ്റിക്സ് ആന്റ് ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റുമാരായ ഡോ. സെറീന എ. ഖാലിദ്, ഡോ. എസ് മായാദേവി കുറുപ്പ്, ഡോ. ഷേർലി മാത്തൻ, ഡോ. ഷമീമ അൻവർ സാദത്ത്, കൺസൾട്ടന്റ് ഡോ. ടീന ആൻ ജോയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. നവജാതി ശിശുപരിചരണ വിഭാഗത്തിലെ വിദഗ്ധരും പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതി സങ്കീർണവും വെല്ലുവിളികൾ നിറഞ്ഞതുമായ നിരവധി സംഭവങ്ങളായിരുന്നു ഇക്കാലത്തിനിടയിൽ ഡോക്ടർമാരെ തേടി എത്തിയത്. മികച്ച ചികിത്സയിലൂടെയും പരിചരണത്തിലൂടെയും അമ്മമാരെയും കുഞ്ഞുങ്ങളെയും ജീവൻ രക്ഷിച്ച സംഭവങ്ങൾ ഡോക്ടർമാർ ഓർത്തെടുത്തു. ചടങ്ങിൽ നിരവധി അമ്മമാരാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കു വെച്ചത്. നിലവിൽ ചികിത്സ തേടുന്ന ഗർഭിണികൾക്ക് വേണ്ടി ബേബി ഷവർ പരിപാടിയും ഇതോടനുബന്ധിച്ച് നടത്തിയിരുന്നു. ഇതിന് പുറമേ നടന്ന കലാ പരിപാടികൾ ഒത്തുചേരലിന് കൂടുതൽ കൊഴുപ്പേകി.

പതിനായിരം പ്രസവങ്ങൾ എന്ന നേട്ടത്തിലേക്ക് ആസ്റ്റർ മെഡ്സിറ്റിയെ എത്തിച്ചതിൽ അമ്മയുടെയും കുഞ്ഞിന്റെയും സമഗ്രമായ ആരോഗ്യ പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കി വരുന്ന ആസ്റ്റർ നർച്ചർ എന്ന പദ്ധതിക്ക് വലിയ പങ്കാണുള്ളത്. ഗർഭധാരണം മുതൽ പ്രസവവും കഴിഞ്ഞ് കുഞ്ഞിന്റെ അഞ്ച് വയസുവരെ നീളുന്ന പദ്ധതിക്ക് വലിയ ജനപ്രീതിയാണ് ഉള്ളത്. കേരളത്തിലെ ഏറ്റവും സമഗ്രമായ പ്രസവശുശ്രൂഷാ പദ്ധതിയാണിത്.

ഗർഭകാലം മുതലുള്ള കുഞ്ഞിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട വിവരങ്ങളും മെഡിക്കൽ ഉപദേശവും നൽകുന്നതിനൊപ്പം സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാനും അവസരം നൽകുന്നതാണ് പദ്ധതി. കുട്ടികളുടെയും മാതാപിതാക്കളുടെയും ആഹാര രീതികൾ, ആവശ്യമായ പരിശേധനകൾ, വാക്സിനേഷനുകൾ, തുടങ്ങിയവയെല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാകും എന്നതാണ് പദ്ധതിയുടെ സവിശേഷത.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.