ആസ്റ്റർ ഗ്രേസ്: ഉത്തര കേരളത്തിലെ ആദ്യ വിമൻസ് ഹാർട്ട് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ : ഹൃദയ ദിനത്തിൽ പ്രശസ്ത നർത്തകിയും ബിഗ്ബോസ് ടൈറ്റിൽ വിന്നറുമായ ദിൽഷ പ്രസന്നൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്, 04 ഒക്ടോബർ 2023:* സ്ത്രീകൾക്ക് വേണ്ടിയുളള ഉത്തര കേരളത്തിലെ ആദ്യ ഹാർട്ട് ക്ലിനിക്കിന് കോഴിക്കോട് ആസ്റ്റർ മിംസിൽ തുടക്കമായി. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രശസ്ത നർത്തകിയും ബിഗ്ബോസ് ടൈറ്റിൽ വിന്നറുമായ ദിൽഷ പ്രസന്നൻ ഉദ്ഘാടനം നിർവഹിച്ചു. ഹൃദയസംബന്ധമായ രോഗങ്ങൾ നേരത്തെ  തിരിച്ചറിയുക, പ്രതിരോധമാർഗ്ഗങ്ങൾ നിർദ്ദേശിക്കുക, ഏറ്റവും കുറഞ്ഞ ചിലവിൽ നൂതന ചികിത്സ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആസ്റ്റർ ഗ്രേസ് ക്ലിനിക്ക് ആരംഭിച്ചത്.

Advertisements

സ്ത്രീകളിലെ ഹൃദയാഘാതം, ഗർഭാവസ്ഥയിലെ ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രായപൂർത്തിയായവരിലെ കോൺജെനിറ്റൽ ഹൃദ്രോഗങ്ങൾ, പ്രസവം നിർത്തിയവരിലും, ആർത്തവ വിരാമം വന്നവരിലും ഹൃദയാഘാതത്തിനുള്ള സാധ്യത തിരിച്ചറിയുന്നതിനായി പ്രിവന്റീവ് ഹാർട്ട് ചെക്കപ്പുകൾ എന്നിവയാണ് ആസ്റ്റർ ഗ്രേസ് ക്ലിനിക്കിൽ നിന്ന് ലഭിക്കുന്ന പ്രധാന സേവനങ്ങൾ. സ്ത്രീകളിൽ ഹൃദയ സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്നതിന് സഹായിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോഴിക്കോട് ആസ്റ്റർ മിംസിലെ പരിചയസമ്പന്നരായ വനിതാ ഹൃദ്രോഗ വിദഗ്ധരായ ഡോ. ചൈതന്യ, ഡോ. രേണു പി കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ കെ. ഗീത, ഡോ. ജഷീറ മുഹമ്മദ്‌കുട്ടി, മിസ്. ഷെറിൻ തോമസ്, മിസ്. മുബഷിറിൻ എന്നിവരുടെ സഹകരണത്തോടെയാണ് ക്ലിനിക്കിന്റെ പ്രവർത്തനം. ജീവിതശൈലീ രോഗങ്ങൾ മൂലമോ, പൊതുവായ ശാരീരിക മാറ്റങ്ങൾ കാരണമോ ഹൃദയസംബന്ധമായ രോഗങ്ങൾ ബാധിക്കാൻ സാധ്യതയുണ്ടെങ്കിൽ കണ്ടെത്തുന്നതിനും, തടയുന്നതിനും വിമെൻ-കാർഡിയാക് ക്ലിനിക് വഴി സാധിക്കും.  കാർഡിയോ-ഒബ്‌സ്റ്റട്രിക്‌സ് ക്ലിനിക്ക്  വഴി ഹൃദ്രോഗങ്ങൾ തടയുന്നതിനും, ഗർഭാവസ്ഥയിലെ ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് പ്രത്യേക പരിചരണവും ലഭ്യമാക്കുന്നതിനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

കുടുംബത്തിലെ എല്ലാവരുടെയും ആരോഗ്യ സംരക്ഷണത്തിനായി രാപകലില്ലാതെ ഓടി നടക്കുന്നവരാണ് മിക്ക സ്ത്രീകളും. അതേസമയം സ്വന്തം ആരോഗ്യത്തിന് വലിയ പ്രാധാന്യം നൽകുന്നുമില്ല. ഇത് ശരിവെക്കുന്നതാണ് സ്ത്രീകളിലെ മൂന്നിലൊന്ന്  മരണവും ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലമാണെന്ന് വ്യക്തമാക്കുന്ന കണക്കുകൾ. സ്തനാർബുദത്തെ തുടർന്നുണ്ടാകുന്ന മരണങ്ങളേക്കാൾ 13 മടങ്ങ് കൂടുതലാണ് ഹൃദ്രോഗ മരണങ്ങൾ. ഈ സാഹചര്യത്തിൽ ഹൃദ്രോഗ സാധ്യതകൾ മുൻകൂട്ടി കണ്ടെത്തി

ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് ആസ്റ്റർ മിംസ് കാർഡിയോളജി വിഭാഗം തലവൻ ഡോ. സൽമാൻ സലാഹുദ്ദിൻ പറഞ്ഞു. ഞായർ ഒഴികെ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ക്ലിനിക്കിൽ സന്ദർശിക്കുന്നതിനായി 8157051000 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.