അലർജി ഇമ്മ്യൂണോളജി ക്ലിനിക് തുറന്ന് കൊല്ലം ആസ്റ്റർ പിഎം എഫ് ആശുപത്രി

കൊല്ലം : അലർജി സംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് സമഗ്രമായ ചികിത്സ ലഭ്യമാക്കുന്നതിനായി കൊല്ലം ആസ്റ്റർ പിഎംഎഫിൽ പ്രത്യേക അലർജി ഇമ്മ്യൂണോളജി ക്ലിനിക് പ്രവർത്തനമാരംഭിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും അലർജിക്കെതിരെ സവിശേഷ ശ്രദ്ധയും പരിചരണവും ചികിത്സയും ലഭ്യമാക്കുന്നതിനാണ് പുതിയ സംരംഭം ആരംഭിച്ചത്. ക്ലിനിക്കിന്റെ ഉദ്ഘാടനം ശാസ്താംകോട്ട സബ് ഇൻസ്‌പെക്ടർ ഷാനവാസ് കെ.എച്ച് നിർവഹിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസനങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെയാണ് ക്ലിനിക്ക് പ്രവർത്തിക്കുക.  

Advertisements

വ്യത്യസ്തങ്ങളായ അലർജികളുടെ കാരണങ്ങൾ പരിശോധിച്ച് കണ്ടെത്തുന്നതിനും ചികിൽസിക്കുന്നതിനുമുള്ള വിപുലമായ സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവുമാണ് പുതിയ ക്ലിനിക്കിൽ ഉള്ളത്. അലർജി കൃത്യമായി കണ്ടെത്തുന്നതിന് ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും നൂതന സംവിധാനമായ കമ്പണണ്ട് റിസോൾവ്ഡ് പരിശോധന (സി.ആർ.ഡി) ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളിലെ അലർജി സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും മറ്റ് സ്വകാര്യ ആശുപത്രികളിലൊന്നും കാണാനാകാത്ത സൗകര്യങ്ങളാണ് ആസ്റ്റർ പിഎംഎഫിലെ ക്ലിനിക്കിൽ ഉള്ളത്. ആസ്ത്മ, റൈനൈറ്റിസ് (തുമ്മൽ, തൊണ്ടയിലെ ചൊറിച്ചിൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്), തൊലി ചുവന്നുതടുക്കുന്ന അർട്ടിക്കേരിയ, ചൊറി, കരപ്പൻ, ഭക്ഷണത്തോടുള്ള അലർജി, പൊടിയോടുള്ള അലർജി, ഫങ്കസ് അലർജി, വീടിനകത്തും പുറത്തും അനുഭവപ്പെടുന്ന വിവിധതരം അലർജികൾ, ചെങ്കണ്ണും കണ്ണിലെ ചൊറിച്ചിലും, ഗുരുതര സ്വഭാവമുള്ള മറ്റ് അലർജികൾ (അനാഫൈലക്സിസ് ഉൾപ്പെടെ) എന്നിവയ്ക്കുള്ള ചികിത്സ ക്ലിനിക്കിൽ ലഭ്യമാണ്.    


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോ. നഫിൽ അബ്ദുൽ മജീദിന്റെ നേതൃത്വത്തിലുള്ള പരിചയസമ്പന്നരായ  ഡോക്ടർമാരുടെ സംഘമാണ് ക്ലിനിക് നയിക്കുന്നത്. അലർജിസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ദ്രുതഗതിയിലും ഫലപ്രദവുമായ ചികിത്സ നൽകുകയാണ് ലക്ഷ്യമെന്ന് ഡോ. നഫിൽ അബ്ദുൽ മജീദ് പറഞ്ഞു.  ആസ്റ്റർ പിഎംഎഫിലെ ഓപ്പറേഷൻസ് വിഭാഗം തലവൻ വിജീഷ് വി.കെ , ഓപ്പറേഷൻ മാനേജർ വിപിൻകുമാർ വി,  ഡോ. രാഘവൻ – ചീഫ് ഓഫ് മെഡിക്കൽ സെർവീസസ് , നീനു എസ് നായർ- ചീഫ് നഴ്സിംഗ് ഓഫീസർ  – മറ്റു വകുപ്പുതലവന്മാരും പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.