കൊച്ചി : മുൻനിര ആരോഗ്യസേവന ദാതാക്കളായ ആസ്റ്റർ ഡി. എം ഹെൽത്ത് കെയറിന്റെ ഇന്ത്യ ഓപ്പറേഷൻസ് സി.ഇ.ഒ ആയി ആസ്റ്റർ കർണാടക- മഹാരാഷ്ട്ര ക്ലസ്റ്റർ മുൻ റീജിയണൽ ഡയക്ടർ ഡോ. നിതീഷ് ഷെട്ടി അധികാരമേൽക്കും. രണ്ട് പതിറ്റാണ്ടിലധികമായി ആരോഗ്യ സേവനരംഗത്ത് നേതൃപരിചയമുള്ള വ്യക്തിയാണ് ഡോ.നിതീഷ് ഷെട്ടി.
2014ൽ ബെംഗളൂരു ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റലിന്റെ സി. ഇ. ഒ ആയാണ് ഡോ നിതീഷ് ഷെട്ടി ആസ്റ്റർ ഡി. എം ഹെൽത്ത് കെയറിന്റെ ഭാഗമാവുന്നത്. പിന്നീട് മഹാരാഷ്ട്രയിലെയും കർണാടകയിലെയും ആസ്റ്റർ ഹോസ്പ്പിറ്റലുകളുടെ റീജിയണൽ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. ആസ്റ്റർ ലാബ്സ് ഇന്ത്യയുടെ ഡയറക്ടർ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടൊപ്പം ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരളാ- തമിഴ്നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിനെ ആസ്റ്റർ ഡി. എം ഹെൽത്ത് കെയർ ഇന്ത്യ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. ആസ്റ്റർ ഹോസ്പിറ്റൽസ് കേരള-തമിഴ്നാട് എന്നിവക്ക് പുറമെ ആസ്റ്റർ ഇന്ത്യ റീടൈൽ ബിസിനസിന് കീഴിൽ വരുന്ന ആസ്റ്റർ ലാബ്സ്, ആസ്റ്റർ ഫാർമസീസ്, ക്ലിനിക്സ് ആൻഡ് ഹോം കെയർ വിഭാഗങ്ങളുടെയും ചുമതല അദ്ദേഹം വഹിക്കും.
” ആസ്റ്റർ ഡി. എം ഹെൽത്ത് കെയർ ഇന്ത്യ ഓപ്പറേഷൻസിന്റെ സി.ഇ.ഒ ആയി നിതീഷ് ഷെട്ടിയെ സ്വാഗതം ചെയുന്നു. കർണാടക സംസ്ഥാനത്തിൽ ആസ്റ്ററിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്ക് വഹിച്ച ആളായിരുന്നു ഡോ.നിതീഷ്. അദ്ദേഹത്തിന്റെ നിയമനത്തോടെ ആസ്റ്ററിനെ അദ്ദേഹം ഇനിയും ഉയരത്തിൽ എത്തിക്കുമെന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനും, മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇതോടൊപ്പം ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരളാ- തമിഴ്നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിനെ ആസ്റ്റർ ഡി. എം ഹെൽത്ത് കെയർ ഇന്ത്യ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. ആസ്റ്റർ ഹോസ്പിറ്റൽസ് കേരള-തമിഴ്നാട് എന്നിവക്ക് പുറമെ ആസ്റ്റർ ഇന്ത്യ റീടൈൽ ബിസിനസിന് കീഴിൽ വരുന്ന ആസ്റ്റർ ലാബ്സ്, ആസ്റ്റർ ഫാർമസീസ്, ക്ലിനിക്സ് ആൻഡ് ഹോം കെയർ വിഭാഗങ്ങളുടെയും ചുമതല അദ്ദേഹം വഹിക്കും.
“ഡോ ആസാദ് മൂപ്പന്റെ നേതൃത്വത്തിൽ അവിസ്മരണീയമായ വളർച്ചയാണ് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ കാഴ്ചവയ്ക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലുടനീളം അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ മികച്ച പരിചരണമാണ് ആസ്റ്റർ ഹോസ്പ്പിറ്റലുകൾ പ്രദാനം ചെയുന്നത്. ആസ്റ്റർ ലാബ്സ്, ഫർമാസികൾ, ക്ലിനിക്സ്, ഹോം കെയർ, ഡിജിറ്റൽ ഹെൽത്ത് മുഖേന എല്ലാ തരം ആരോഗ്യസേവനങ്ങളും വിവിധ മേഖലകളിൽ ആസ്റ്റർ ഉറപ്പാക്കുന്നു. ഇന്ത്യയിലെ ആസ്റ്ററിന്റെ വളർച്ചയുടെ ഭാഗമാവാൻ സാധിക്കുന്ന ഈ സുപ്രധാനമായ ചുമതല ഏറ്റെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ” നിയുക്ത ആസ്റ്റർ ഡി. എം ഹെൽത്ത് കെയർ ഇന്ത്യ ഓപ്പറേഷൻസ് സി.ഇ.ഒ ഡോ. നിതീഷ് ഷെട്ടി പറഞ്ഞു.