അരീക്കോട് : വേൾഡ് സിഗനേച്ചറിന്റെ കേരളത്തിലെ ബെസ്റ്റ് ബർത്തിങ് എക്സ്പീരിയൻസ് ഹോസ്പിറ്റലിനുള്ള അവാർഡിന് അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റൽ അർഹരായി. ഗോവ നോവോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്റ്റർ മദർ ഹോസ്പിറ്റലിലെ ഗൈനക് വിഭാഗം ഡോക്ടർമാരായ ഡോ: ആമിന ബീവി, ഡോ: ഷിമിലി ജാസ് എം.പി എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
” എല്ലാത്തരം ആളുകളിലും മികച്ച ആതുരസേവനങ്ങൾ ഉറപ്പാക്കുകയെന്നതാണ് ആസ്റ്റർ ഹോസ്പിറ്റലുകളുടെ ലക്‌ഷ്യം. വളരെ കുറഞ്ഞ നാളുകൾകൊണ്ട് തന്നെ ഇത്തരം വലിയ നേട്ടം കൈവരിച്ച ആസ്റ്റർ മദർ ഹോസ്പ്പിറ്റലിലെ ഗൈനക്ക് വിഭാഗം അഭിമാനമായി മാറിയിരിക്കുകയാണെന്ന് ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള- തമിഴ്നാട് റീജിയണൽ ഡയക്ടർ ഫർഹാൻ യാസിൻ പറഞ്ഞു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അരീക്കോട് സ്ഥിതി ചെയുന്ന ആസ്റ്റർ മദർ ഹോസ്പിറ്റൽ ഒരു വർഷം കൊണ്ട് തന്നെ മികച്ച ആതുരസേവനങ്ങൾകൊണ്ട് ശ്രദ്ധ നേടിയിരുന്നു.സിസേറിയനെക്കാളുപരി സുഖപ്രസവങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ഗൈനക്കോളജി ടീമിന്റെ പ്രവർത്തനങ്ങൾ സാമൂഹ്യ ശ്രദ്ധ നേടുവാൻ
വഴിവച്ചു. അത്യാധുനിക സംവിധാനങ്ങളോടൊപ്പം നൂതന ചികിത്സാരീതികളും ആസ്റ്റർ മദർ ഹോസ്പ്പിറ്റൽസ് ജനങ്ങൾക്കായി പ്രദാനം ചെയുന്നുണ്ട്.