ജീവിതം 2022” – ലോക ട്രോമ ദിനത്തിന്റെ ഭാഗമായി റോഡ്‌ഷോ ഒരുക്കി ആസ്റ്റർ മെഡ്‌സിറ്റി

എട്ട് ദിവസത്തെ റോഡ്‌ഷോ സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ അമ്പതിലേറെ പൊതുസ്ഥലങ്ങളിൽ പ്രഥമശുശ്രൂഷയെ പറ്റി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും

Advertisements

തിരുവനന്തപുരം : അടിയന്തര ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓർമപ്പെടുത്തുന്നതിനായി ”ജീവിതം 2022” റോഡ്ഷോ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി. ഒക്ടോബർ 17, ലോക ട്രോമ ദിനത്തോട് അനുബന്ധിച്ചാണ് ബോധവത്കരണ പരിപാടി. കേരളത്തിലെ എട്ട് തെക്കൻ ജില്ലകളിൽ അമ്പതിലേറെ ഇടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന സ്‌കിറ്റ് റോഡ്‌ഷോയിൽ അവതരിപ്പിക്കും. ആസ്റ്റർ മെഡ്സിറ്റിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർ, നേഴ്‌സുമാർ, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാർ തിരുവനന്തപുരത്തെ തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലൂടെ സഞ്ചരിച്ച് ഒക്ടോബർ 17 ന് റോഡ്‌ഷോ എറണാകുളത്ത് സമാപിക്കും.

പോകുന്ന ഇടങ്ങളിലെല്ലാം പ്രഥമ ശുശ്രൂഷയുടെ വിവരങ്ങൾ അടങ്ങിയ കുറിപ്പുകളും ലഘുലേഖകളും വിതരണം ചെയ്യും. ക്യു.ആർ കോഡ് സ്‌കാൻ ചെയ്താൽ അടിയന്തര ആരോഗ്യ പ്രശ്നങ്ങളും അവയ്ക്കുള്ള പ്രഥമ ശുശ്രൂഷ വിവരിക്കുന്ന ഡിജിറ്റൽ ലഘുലേഖയും ലഭിക്കും.

വർധിച്ചു വരുന്ന അപകടങ്ങളും അതുമൂലം ഉണ്ടാകുന്ന പരിക്കുകളും മരണങ്ങളും അംഗവൈകല്യങ്ങളും ആണ് ലോക ട്രോമ ദിനം നമ്മെ ഓർമപ്പെടുത്തുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മടിച്ചു നിൽക്കാതെ ജീവൻ രക്ഷിക്കാനായി മുന്നിട്ടിറങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.

പൊതുനിരത്തുകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ചിലപ്പോൾ ജീവൻ തന്നെ നഷ്ടമായേക്കാം. പക്ഷെ കണ്ടുനിൽക്കുന്നവർക്ക് അത്തരം സാഹചര്യങ്ങളെ നേരിടാൻ ആവശ്യത്തിന് പരിശീലനം കിട്ടിയാൽ വലിയ മാറ്റം ഉണ്ടാകുമെന്ന് ആസ്റ്റർ മെഡ്സിറ്റി എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ജോൺസൺ കെ വർഗീസ് പറഞ്ഞു.

ആരോഗ്യരംഗത്തെ ഉത്തരവാദിത്വമുള്ള സ്ഥാപനമെന്ന നിലയിൽ ആസ്റ്റർ മെഡ്‌സിറ്റി നടത്തുന്ന ബോധവത്കരണ പരിപാടികൾക്ക് കിട്ടുന്ന അനുകൂല പ്രതികരണം വലിയ പ്രചോദനമാണെന്ന് കേരള – ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. ആപൽഘട്ടങ്ങളിൽ ഒരുപാട് ജീവനുകൾ രക്ഷിക്കാൻ ആസ്റ്റർ മെഡ്സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. പരിശീലന പരിപാടികളും സെമിനാറുകളും ഉൾപ്പെടെ ജനങ്ങളെ ബോധവത്കരിക്കാനായി ഇത്രയേറെ പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡപകടങ്ങളിലും പെട്ടെന്നുണ്ടാകുന്ന ആഘാതങ്ങളിലും ഉണ്ടാകുന്ന മരണങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി ആസ്റ്റർ മെഡ്സിറ്റിയുടെ എമർജൻസി മെഡിസിൻ വിഭാഗം നടത്തിവരുന്ന ”ബി ഫസ്റ്റ്” പദ്ധതിയുടെ ഭാഗമാണ് ”ജീവിതം 2022” റോഡ്ഷോ. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ സംഭവിക്കുന്ന മരണങ്ങൾ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. വിവിധ സ്ഥാപനങ്ങളുമായി കൈകോർത്താണ് ആസ്റ്റർ മെഡ്‌സിറ്റി ജനങ്ങൾക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകുന്നത്. ഇതിനായി ആസ്റ്റർ ഹോസ്പിറ്റലുകളിൽ വിദഗ്ധ ഡോക്ടർമാർ വർക്ക്ഷോപ്പുകളുംനടത്തിവരുന്നു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.