കോട്ടയം : അഭിഭാഷകർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും ഇനി പാർട്ട് ടൈം പി എച്ച് ഡി ചെയ്യാം. ലക്ഷ്യം കണ്ടത് അഡ്വ. ഗിരിജ പാർവ്വതിയുടെ പോരാട്ടം. വൈറലായി അഡ്വ. അനിൽ ഐക്കരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ; പോസ്റ്റ് കാണാം…
അഡ്വ. അനിൽ ഐക്കരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഭിഭാഷകർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും ഇനി പാർട്ട് ടൈം പി എച്ച് ഡി ചെയ്യാം. ലക്ഷ്യം കണ്ടത് ഏറണാകുളം ഗവ. ലോ കോളേജിലെ റിസർച്ച് സ്കോളർ കൂടിയായ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ഗിരിജ പാർവ്വതി നടത്തിയ പരിശ്രമങ്ങൾ. കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലയിലാണ് സുപ്രധാനമായ ഈ തീരുമാനമുണ്ടായത്. എറണാകുളം ഗവ. ലോ കേളേജ് പ്രിൻസിപ്പൽ ശ്രീമതി ബിന്ദു എം നമ്പ്യാർ ആണ് ഇത്തരത്തിൽ ഒരു അപേക്ഷ വന്നത് എം ജി യൂണിവേഴ്സിറ്റി അധികൃതർക്ക് അയച്ചു നൽകിയത്. റിസർച്ച് ഗൈഡ് ആയി പ്രവർത്തിക്കുന്ന അസ്സിസ്റ്റൻ്റ് പ്രൊഫസ്സർ ഡോ. ഗിഫ്റ്റി ഉമ്മൻ പൂർണ്ണ പിന്തുണ നൽകി.
മറ്റു റിസർച്ച് സ്കോളർമാരുടെ പിന്തുണയോടെ തൻ്റെ സ്വന്തം പരിശ്രമം പൂർണ്ണമായി നൽകിയതോടെ അഡ്വ.ഗിരിജാ പാർവതി നൽകിയ അപേക്ഷ പരിഗണിക്കപ്പെടുകയായിരുന്നു. അതുവരെ പ്രതിസന്ധിയിലായിരുന്ന പലരുടെയും പി എച്ച് ഡി ഗവേഷണം ഇപ്പോൾ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് അഭിഭാഷക ഗവേഷകർ. ശ്രീ. രാജൻ ഗുരുക്കൾ വൈസ് ചാൻസലർ ആയിരുന്ന കാലത്തു മുതൽ ഈയുള്ളവൻ അപേക്ഷകൾ നൽകി കാത്തിരുന്ന ഒരു ലക്ഷ്യം. ഒടുവിൽ പക്ഷേ പി എച്ച് ഡി ഫുൾ ടൈം സ്കോളർ ആയി രജിസ്റ്റർ ചെയ്യുന്നതിൽ എത്തിക്കുകയായിരുന്നു. ഇതുവരെയും അഭിഭഷകർക്ക് പാർട്ട് ടൈം ആയി രജിസ്റ്റർ ചെയ്യാനാവുമായിരുന്നില്ല. അത് പ്രൊഫഷൻ ഉപേക്ഷിച്ച് പി എച്ച്ഡി ചെയ്യുകയോ പി എച്ച് ഡി മോഹം ഉപേക്ഷിക്കുകയോ ചെയ്യുന്നതിൽ എത്തിക്കുമായിരുന്നു. ഇതിനാണ് എം ജി യൂണിവേഴ്സിറ്റി പരിഹാരമായി പുതിയ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കിയിട്ടുള്ളത്.
ഇപ്പോൾ സാധാരണ ഫുൾടൈം പി എച്ച് ഡി കോഴ്സിനു രജിസ്റ്റർ ചെയ്തിട്ടുള്ള അഭിഭാഷകർക്കും ജൂഡീഷ്യൽ ഓഫീസർമാർക്കും പാർട്ട് ടൈം റിസർച്ച് സ്കോളർ ആയി അപേക്ഷ നൽകി പരിവർത്തനം ചെയ്യാം.
അഡ്വ. ഗിരിജാ പർവ്വതിയ്ക്കും ശ്രീമതി വിജയ ലക്ഷ്മിയ്ക്കും, ഗവ. ലോ കോളജ് പ്രിൻസിപ്പൽ ഡോ. ശ്രീമതി ബിന്ദു എം നമ്പ്യാർ, അസ്സിസ്റ്റൻ്റ് പ്രൊഫസ്സർ ഡോ. ഗിഫ്റ്റി ഉമ്മൻ എന്നിവർക്കും അഭിനന്ദനങ്ങൾ, നന്ദി. സർവ്വോപരി എം ജി സർവ്വകലാശാല സിൻഡിക്കേറ്റ് ടീമിനു പ്രത്യേകം നന്ദി, മറ്റൊരു യൂണിവേഴ്സിറ്റിയും കാട്ടാത്ത ധൈര്യമാണ്, ഇക്കാര്യത്തിൽ എം ജി സർവ്വകലാശാല സിൻഡിക്കേറ്റ് കാണിച്ചിട്ടുള്ളത്. അഭിഭാഷകർ സ്വതവേ തന്നെ കേസുകൾക്കായി റിസർച്ച് നടത്തുന്നവരാണെന്നും അതു കൊണ്ട് അധ്യാപകരെ പോലെ തന്നെ അവർക്കും പാർട്ട് ടൈം റിസർച്ചിനു അനുമതി നൽകണമെന്നുമായിരുന്നു അപേക്ഷകരുടെ ആവശ്യം.
അഡ്വ. അനിൽ ഐക്കര