തിരുവനന്തപുരം : ഇടംകൈ സ്‌പിന്നര്‍ അക്‌സര്‍ പട്ടേലിന് പരിക്കേറ്റതിന് പിന്നാലെ ഏകദിന ലോകകപ്പ് ടീമിലേയ്‌ക്ക് മുതിര്‍ന്ന സ്‌പിന്നര്‍ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ ടീമിലെടുത്തിരുന്നു.ഇതിന് പിന്നാലെ നിര്‍ണായക വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അശ്വിൻ. ടീമില്‍ ഉള്‍പ്പെടുത്തിയത് തന്നെ ഞെട്ടിച്ചു എന്ന് തുറന്ന് സമ്മതിച്ച അശ്വിൻ ദേശീയ ടീമിന് വേണ്ടിയുള്ള തന്റെ അവസാന ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് പറഞ്ഞു.
‘ലോകകപ്പ് ടീമിലെത്തുന്നത് ഞാൻ കരുതിയിരുന്നില്ല. കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി മത്സരം ആസ്വദിക്കുക എന്നതാണ് എനിക്ക് പ്രധാനം. ഈ ടൂര്‍ണമെന്റില്‍ അത് വീണ്ടും ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ‘ ഒരു സ്‌പോര്‍ട്‌സ് മാദ്ധ്യമത്തോട് അശ്വിൻ വ്യക്തമാക്കി. നേരത്തെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ അശ്വിൻ പ്ളേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഇന്ന് ഗുവാഹത്തിയില്‍ ആരംഭിക്കേണ്ട ഇന്ത്യ-ഇംഗ്ളണ്ട് ലോകകപ്പ് സന്നാഹമത്സരം മഴമൂലം വൈകുകയാണ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. മത്സരം ആരംഭിക്കാൻ മിനിട്ടുകള്‍ ബാക്കിയുള്ളപ്പോഴാണ് മഴയെത്തിയത്. അതേസമയം ലോകകപ്പില്‍ ഒക്‌ടോബര്‍ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈയിലെ എം. എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.