വിദേശത്ത് നിന്നു കാമുകനെ തേടി വീട്ടമ്മ പെരുവയിൽ എത്തി; കാമുകൻ സ്വീകരിക്കാതെ വന്നതോടെ നടുറോഡിൽ യുവതിയും കാമുകനും തമ്മിൽ കയ്യാങ്കളി; പൊലീസ് എത്തിയതോടെ ക്ലൈമാക്സ് മാറി 

പെരുവ: വിദേശത്ത് വച്ച് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട്  നാട്ടിലെത്തിയ വീട്ടമ്മ എയർപോർട്ടിൽ നിന്നും നേരെ കാമുകനെത്തേടിയെത്തി. എന്നാൽ കാമുകൻ സ്വീകരിക്കാതെ വന്നതോടെ ഇരുവരും തമ്മിൽ നടുറോഡിൽ കയ്യാങ്കളി. ചേർത്തല സ്വദേശിയും രണ്ട് മക്കളുടെ മാതാവുമായ വീട്ടമ്മ ഇന്നലെ രാവിലെയാണ് വിദേശത്ത് നിന്നും നെടുമ്പാശേരിയിൽ എത്തിയത്. അവിടെ നിന്നും ഇന്നലെ ഉച്ചയോടെയാണ് പെരുവ മൂർക്കാട്ടുപടിയിലുള്ള യുവാവിൻ്റെ വീട്ടിലെത്തുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് യുവാവും വീട്ടമ്മയും പരിചയപ്പെട്ടത്. ഇന്നലെ ഉച്ചയോടെ കാരിക്കോട് കയ്യൂരിക്കൽ ജംഗ്ഷനിൽ വച്ചാണ് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും കയ്യാങ്കളിയിൽ എത്തുകയും ചെയ്തത്. 

Advertisements

നാട്ടുകാർ ഇടപെട്ടതോടെ വെള്ളൂർ പോലീസ് സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. മാസങ്ങളായി തുടങ്ങിയ ഫേയ്സ്ബുക്ക് പ്രണയത്തിനിടയിൽ വീട്ടമ്മയോട് യുവാവ് വൻ തുകയും കൈപ്പറ്റിയിരുന്നു. പോലീസ് ഇടപെട്ട് യുവാവിൻ്റെ വിവരങ്ങൾ പറഞ്ഞതോടെ താൻ നൽകിയ പണം കിട്ടിയാൽ മതിയെന്നും ബന്ധത്തിൽ നിന്നും പിൻമാറുകയാണെന്നും വീട്ടമ്മ അറിയിച്ചു.  വീട്ടമ്മയുടെ ഭർത്താവ് കഴിഞ്ഞ ആഴ്ച മരിച്ചു പോയിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പന്ത്രണ്ടും, പത്തും വയസ് പ്രായമായ രണ്ട് പെൺകുട്ടികളുണ്ട് വീട്ടമ്മക്ക്. യുവാവിൻ്റെ പിതാവ് മരത്തിൽ നിന്നും വീണ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ അവിടെ വച്ച് പരിചയപ്പെട്ട മറ്റൊരു യുവതി ചൊവ്വാഴ്ച  മുതൽ യുവാവിൻ്റെ വീട്ടിൽ താമസം തുടങ്ങിയിരുന്നു. ഇവരുമായിട്ടുള്ള വിവാഹം ഞായറാഴ്ച നടത്താനിരിക്കെയാണ് ഈ സംഭവം. നേരത്തെ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ഉപേക്ഷിച്ചതാണ് യുവാവ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.