റാന്നി : പെരുനാട് കോട്ടമലയില്‍ വീണ്ടും കടുവയുടെ സാന്നിദ്ധ്യം. കഴിഞ്ഞ ദിവസം കൊന്നിട്ട പശുവിന്റെ ജഡം പത്തു മീറ്ററോളം വലിച്ചിഴച്ചു ഭക്ഷിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ പെരുനാട് കോട്ടമലയ്ക്ക് സമീപമാണ് കടുവയുടെ ആക്രമണം ഉണ്ടായത്. മാമ്ബറേത്ത് എബ്രഹാമിന്റെ (രാജന്) നാലുമാസം ഗര്‍ഭിണിയായ പശുവിനെ കടിച്ചു കൊന്നു. തുടര്‍ന്ന് വനപാലകര്‍ കാമറ സ്ഥാപിച്ചു കടുവയുടെ സാന്നിദ്ധ്യം ഉറപ്പാക്കാന്‍ ശ്രമം നടത്തി.
ഈ കാമറയില്‍ കടുവയുടെ ദൃശ്യം തെളിഞ്ഞതോടെ സാന്നിദ്ധ്യം ഉറപ്പാക്കുകയായിരുന്നു. കടുവ വീണ്ടും എത്തിയേക്കുമെന്ന ധാരണയില്‍ ചത്തപശുവിനെ മറവുചെയ്തിരുന്നില്ല. അടുത്ത ദിവസം രാത്രിയില്‍ എത്തിയ കടുവ പശുവിന്റെ ജഡത്തിന് സമീപത്ത് നില്ക്കുന്ന ദൃശ്യമാണ് ലഭിച്ചത്. ഇവിടെ നിന്ന് പത്തുമീറ്ററോളം ജഡം വലിച്ചിയച്ചുകൊണ്ടുപോയ ശേഷം ഭക്ഷിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാമറയില്‍ കടുവയുടെ ചിത്രം പതിഞ്ഞതോടെ കൂടുവയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി കിട്ടിയാലുടന്‍ കൂട് സ്ഥാപിക്കും. പെരുനാട്ടില്‍ കോളേജിന് സമീപം ആദ്യം വന്യജീവി ആക്രമണം ഉണ്ടായപ്പോള്‍ ചെന്നായ് പോലെയുള്ള ജീവിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില വനംവകുപ്പ് ജീവനക്കാര്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കുളത്തുംനിരവേല്‍ ഭാഗത്ത് വളവനാല്‍ റെജി കടുവയെ നേരില്‍ കണ്ടിരുന്നു. റജിയുടെ പശുവിനെയാണ് ആദ്യം കടുവ ആക്രമിച്ചത്.