കോട്ടയം : ജില്ലാ പഞ്ചായത്ത് നവീകരിച്ച അതിരമ്പുഴ മലയിൽപ്പടി മണ്ണാർകുന്ന്, മുല്ലപ്പള്ളി മണ്ണാർകുന്ന് എന്നീ റോഡുകൾ പ്രൊഫ. ഡോ. റോസമ്മ സോണി ഉദ്ഘാടനം നടത്തി
അതിരമ്പുഴ. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ ഫണ്ട് ഇരുപതു
ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച അതിരമ്പുഴ മലയിൽപ്പടി മണ്ണാർകുന്ന്, മുല്ലപ്പള്ളി മണ്ണാർകുന്ന് എന്നീ രണ്ടു റോഡുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ
പ്രൊഫ. ഡോ. റോസമ്മ സോണി നിർവഹിച്ചു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ണാർക്കുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളി ഇടവക വികാരി ഫാ.,സന്തോഷ് ധർമ്മ ശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോസ് അഞ്ജലി, ഐസി സാജൻ, അശ്വതിമോൾ കെ. എ എന്നിവർ പ്രസംഗിച്ചു.
Advertisements