അതിരമ്പുഴ ഗവൺമെന്റ് ആശുപത്രിയെ തരംതാഴ്ത്തുവാനുള്ള സർക്കാർ നടപടി അംഗീകരിക്കാനാവില്ല : കേരള കോൺഗ്രസ്‌

അതിരമ്പുഴ : സർക്കാർ ആശുപത്രിയെ തരംതാഴ്ത്തുവാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കേരള കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റി ആശുപത്രിക്ക് മുൻപിൽ ധർണ്ണ നടത്തി.75 വർഷങ്ങൾക്ക് മുൻപ് കോട്ടയം മെഡിക്കൽ കോളേജ് നിലവിൽ വരുന്നതിനു മുൻപ് തന്നെ സ്ഥാപിതമായിട്ടുള്ളതാണ് അതിരമ്പുഴ ആശുപത്രി. അതിരമ്പുഴ ആശുപത്രി ബ്ലോക്ക്‌ പബ്ലിക് ഹെൽത്ത് സെന്റർ നിലവാരത്തിൽ ആയതിന് ശേഷമാണ് കുമരകം സർക്കാർ ആശുപത്രി ബ്ലോക്ക്‌ പബ്ലിക് ഹെൽത്ത് സെന്റർ ആക്കിയത്. ഒരു ഏക്കർ 20 സെന്റ് സ്ഥലത്താണ് ആശുപത്രി നിലനിൽക്കുന്നത്. ഇനിയും കൂടുതൽ വികസന സാധ്യതയുള്ള ആശുപത്രി എന്ന നിലയ്ക്ക് അതിരമ്പുഴ ആശുപത്രിയെ സം രക്ഷിക്കേണ്ടത് നാടിന്റെ ആവശ്യം കൂടിയാണ്. നിലവിലുള്ള ചികിത്സ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാൻ വേണ്ട നടപടികൾ സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകണം. മെഡിക്കൽ കോളേജ് ആശുപത്രിയുടെ റഫറൽ ആശുപത്രിയാണ് അതിരമ്പുഴ സർക്കാർ ആശുപത്രി. ഇവിടെ കിടത്തി ചികിത്സിക്കുവാൻ 40 കിടക്കകളുടെ സൗകര്യം ഉണ്ട്. ആശുപത്രിയുടെ തരംതാഴ്ത്തലിന്റെ ഭാഗമായി നിലവിലുള്ള ഡോക്ടർമാരെയും, ജീവനക്കാരെയും മറ്റു ആശുപത്രികളിലേക്ക് സ്ഥലം മാറ്റിയി രിക്കുകയാണ്. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ആശുപത്രിയുടെ തരംതാഴ്ത്തലിന് എതിരെ ഐക്യകണ്ഠേന പ്രമേയം പാസാക്കിയിട്ടുള്ളതാണ്.മണ്ഡലം പ്രസിഡണ്ട് തോമസ് പുതുശ്ശേരി അധ്യക്ഷത വഹിച്ച ധർണ സമരം സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വക്കേറ്റ് ജോയ് എബ്രഹാം എക്സ് എം പി ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ മുഖ്യപ്രഭാഷണം നടത്തി. ഉന്നത അധികാര സമിതി അംഗം അഡ്വ. പ്രിൻസ് ലൂക്കോസ്, നിയോജക മണ്ഡലം പ്രസിഡണ്ട് ബിനു ചെങ്ങളം, ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ: റോസമ്മ സോണി, പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം,സാബു പീടിയേക്കൽ,adv:മൈക്കിൾ ജെയിംസ്, കെപി ദേവസ്യ, അഡ്വ.ടി വി സോണി, അമുത റോയ്, ജയ്സൺ ഞൊങ്ങിണി യിൽ,ജിജി കല്ലുമ്പുറം, ഷാലി വർഗീസ്,ജോർജ് കുഴിപ്പള്ളിതറ, കെഎം മാത്യു കളരിക്കൽ,അപ്പച്ചൻ കീരങ്കരി,ബെന്നി തറപ്പേൽ, ജോസുകുട്ടി ഒഴുകയിൽ, തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles