കോട്ടയം അതിരമ്പുഴയിൽ റോഡിലെ കുഴിയിൽ വീണ ബൈക്ക് നിയന്ത്രണം നഷ്ടമായി കാറിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നയാളെ യാത്രക്കാർ ആശുപത്രിയിൽ കൊണ്ടു പോയില്ല; പരിക്കേറ്റ് ബോധരഹിതനായി കിടന്നയാളെ നാട്ടുകാർ എത്തിച്ചത് വീട്ടിൽ; ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ദാരുണമായി മരിച്ചു

കോട്ടയം: അതിരമ്പുഴയിൽ റോഡിലെ കുഴിയിൽ വീ്ണ് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അതിരമ്പുഴ ഓണംതുരുത്ത് കൊല്ലമ്പറമ്പിൽ പരേതനായ ജോയിയുടെയും അമ്മിണിയുടെയും മകൻ കെ.കെ റെജി (45)ആണ് മരിച്ചത്. അതിരമ്പുഴ മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ്് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് ബോധരഹിതനായി കിടന്ന റെജിയെ നാട്ടുകാർ ചേർന്ന് വീട്ടിലെത്തിച്ച് കിടത്തുകയായിരുന്നു. പതിനഞ്ചു മിനിറ്റോളം റോഡിൽ കിടന്ന ശേഷമാണ് നാട്ടുകാർ ഇടപെട്ട് റെജിയെ വീട്ടിലെത്തിച്ചത്. ബോധരഹിതനായി കിടന്ന റെജിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

Advertisements

പലഹാരം നിർമ്മിച്ച് വിതരണം ചെയ്യുന്ന ജോലിയാണ് റെജി ചെയ്യുന്നത്. വിതരണം ചെയ്ത പലഹാരത്തിന്റെ പണം പിരിച്ച ശേഷം റെജി വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഇതിനിടെ അതിരമ്പുഴ ചന്തയ്ക്കു സമീപത്തെ റോഡിലെ കുഴിയിൽ റെജിയുടെ ബൈക്ക് വീഴുകയായിരുന്നു. വലിയ കുഴിയിൽ ചാടിയ ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റെജി റോഡിൽ തെറിച്ചു വീണു. ബോധരഹിതനായി റോഡിൽ വീണ് കിടന്നെങ്കിലും പതിനഞ്ച് മിനിറ്റിനു ശേഷമാണ് ആളുകൾ ഇദ്ദേഹത്തെ എടുക്കാൻ തയ്യാറായതെന്നാണ് ബന്ധുക്കളുടെ ആരോപണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ എത്തിയ ആളുകളിൽ ചിലർ ചേർന്ന് ഇദ്ദേഹത്തെ ഒരു വാഹനത്തിൽ കയറ്റി വീട്ടിലെത്തിച്ചു. റോഡിൽ വീണതാണ് എന്ന് അറിയിച്ച്, ഇദ്ദേഹത്തെ വീട്ടിൽ കിടത്തിയ ശേഷം സംഘം സ്ഥലം വിട്ടതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇതേ തുടർന്നു അൽപ സമയത്തിന് ശേഷം വീട്ടുകാർ നോക്കിയപ്പോഴാണ് റെജി അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇവർ ചേർന്ന് റെജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഇതേ തുടർന്നു ബന്ധുക്കൾ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു മൃതദേഹം വിട്ടു നൽകും.

സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. ഓണംതുരുത്ത് കോട്ടയ്ക്കരികിൽ കുടുംബാംഗം ശ്രീജയാണ് ഭാര്യ. മക്കൾ ജോയൽ, ജാനറ്റ്.

Hot Topics

Related Articles