സ്റ്റോപ്പ് ഉണ്ടായിട്ടും നാഗർകോവിൽ കോട്ടയം എക്സ്പ്രസ് ചെറിയനാട്ടിൽ നിർത്തിയില്ല : അബദ്ധം തിരിച്ചറിഞതോടെ റിവേഴ്സ്

ചെങ്ങന്നൂർ: നാഗർകോവില്‍-കോട്ടയം എക്സപ്രസ് ചെറിയനാട് സ്റ്റേഷനില്‍ നിർത്താതെ മുന്നോട്ട് പോയി. വ്യാഴാഴ്ച വൈകിട്ട് 6.50-ഓടെയാണ് സംഭവം.അബദ്ധം മനസിലാക്കിയ ലോക്കോ പൈലറ്റ് തീവണ്ടി പിന്നോട്ടെടുത്തു നിർത്തി. സ്റ്റേഷനില്‍നിന്ന് ഏകദേശം 600 മീറ്റർ മുന്നോട്ട് പോയതിനു ശേഷമാണ് തീവണ്ടി പിന്നോട്ടെടുത്തത്. ഉത്രാട ദിവസമായതിനാല്‍ സ്റ്റേഷനില്‍ ഇറങ്ങാനും കയറാനും ഒട്ടേറെ യാത്രക്കാരുണ്ടായിരുന്നു.

Advertisements

സിഗ്നല്‍ മനസിലാക്കുന്നതില്‍ സംഭവിച്ച പിഴവാകാം തീവണ്ടി മുന്നോട്ട് പോകുന്നതിന് കാരണമാകാമെന്ന് റെയില്‍വേ അധികൃതർ പറഞ്ഞു. നേരത്തേയും ചെറിയനാട് സ്റ്റേഷനില്‍ തീവണ്ടി നിർത്താതെ പോയിട്ടുണ്ട്. തീരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വേണാട് എക്സപ്രസ് നിർത്തിയില്ല. മുന്നോട്ട് പോയതിനുശേഷം പിന്നോട്ടെടുക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞവർഷം ഡിസംബറില്‍ പുതുതായി സ്റ്റോപ്പനുവദിച്ച കൊല്ലം-എറണാകുളം മെമുവിന് നാട്ടുകാർ സ്വീകരണമൊരുക്കിയെങ്കിലും നിർത്താതെ പോയി. പിന്നീട് തിരിച്ചുള്ള സർവീസിനാണ് സ്വീകരണം നല്‍കിയത്. നാഗർകോവില്‍-കോട്ടയം ട്രെയിനിന് മൂന്നുമാസം മുൻപാണ് ചെറിയനാട് സ്റ്റേഷനില്‍ സ്റ്റോപ്പനുവദിച്ചത്.

Hot Topics

Related Articles