കോട്ടയം : യുവതിയോട് അപമര്യാദയായി പെരുമാറിയ ആളെ അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മള്ളുശ്ശേരി ഭാഗത്ത് കൊണ്ടട്ടമാലിയിൽ വീട്ടിൽകെ.എം ജോസഫ് മകൻ സാബു കെ ജെ (56) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയിൽ തെള്ളകം ഭാഗത്ത് വച്ച് വാഹനങ്ങൾ തമ്മിൽ തട്ടിയത് സംബന്ധമായ തർക്കത്തിനോടുവിലാണ് എതിർ വാഹനത്തിൽ ഉണ്ടായിരുന്ന യുവതിയോട് സാബു അപമര്യാദയായി പെരുമാറിയത്.
തുടർന്ന് യുവതി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ പ്രശോഭ്, എ.എസ്.ഐ ലിജു, സിവിൽ പൊലീസ് ഓഫിസർമാരായ സജി പി. സി, രാകേഷ്,നിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.