കോട്ടയം: ഇത് കുളവി കുത്തിയതോ തേനിച്ച കുത്തിയതോ അല്ല… പാലായിലെ യുവമോർച്ചാ മുൻ മണ്ഡലം പ്രസിഡന്റിനെ പെണ്ണു കേസിന്റെ പേരിൽ തല്ലിച്ചതച്ച് ബി.ജെ.പി മണ്ഡലം പ്രസിഡന്റ്. പാർട്ടിയ്ക്കു പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും മണ്ഡലം പ്രസിഡന്റിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ചാ നേതാവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പാലാ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കലിനെതിരെ മുൻ യുവമോർച്ചാ മണ്ഡലം പ്രസിഡന്റ് ഭൃഗു ദാമോദരനാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
ഒരു മാസമായിരുന്നു പരാതിയ്ക്കാസ്പദമായ സംഭവം. രക്തം ആവശ്യപ്പെട്ട് ഭൃഗു ദാമോദരനെ യുവതി വിളിച്ചിരുന്നു. ഈ യുവതിയോട് ബി.ജെ.പി മണ്ഡലം പ്രസിഡന്റിനെ ബന്ധപ്പെടാനായി ഭൃഗു നമ്പർ നൽകി. ഈ നമ്പറിൽ ബന്ധപ്പെട്ട യുവതിയോട് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വിവാഹാഭ്യർത്ഥന നടത്തി. ഇതേച്ചൊല്ലി ഇരുവരും ഭൃഗുവും മണ്ഡലം പ്രസിഡന്റും തമ്മിൽ പിന്നീട് വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. ഇതിനു ശേഷം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഭൃഗുവിനെ കാറിൽ കയറ്റിക്കൊണ്ടു പോയി മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കേസിൽ പാർട്ടിയ്ക്ക് പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ വന്നതിനെ തുടർന്നാണ് ഇപ്പോൾ ഭൃഗു ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്.
ഭൃഗു ദാമോദരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം –
ഇത് ഭൃഗു ദാമോദരൻ ബി.ജെ.പി. പ്രവർത്തകൻ. ഈ ഫോട്ടോയിൽ കാണുന്നത് അദ്ദേഹത്തെ കുളവി കുത്തിയതോ തേനീച്ച കുത്തിയതോ അല്ല… ഏപ്രിൽ 23 ന് ബി.ജെ.പി. പാലാ മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ ഒരു വാഹനത്തിൽ കയറ്റി ഇടിച്ച് തകർത്തതാണ്… പ്രസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കും പാർട്ടി നടപടി എടുക്കും എന്ന് പറഞ്ഞ് ഇതിനെതിരെ കൊടുത്ത കേസ് പിൻ വലിപ്പിച്ചു. ഒരു തെറ്റും ചെയ്യാത്ത മണ്ഡലം പ്രസിഡന്റിന്റെ പേരിൽ സ്ഥാനത്ത് നിന്നും മാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ എടുക്കാമെന്ന് ഒരു കാരണവശാലും പാർട്ടിയുടെ നേതാക്കളും മറ്റ് പരിവാർ ചുമതലപ്പെട്ടവരും നേരിട്ട് വന്ന് ഉറപ്പ് പറയുകയില്ലല്ലോ…
പക്ഷേ, ഇന്നേ ദിവസം വരെ ഉറപ്പു തന്ന ഒരു നടപടിയും ഉണ്ടായില്ല. മറ്റ് ഏത് പാർട്ടിയാണങ്കിലും24 മണിക്കൂറിനുള്ളിൽ നടപടി ഉണ്ടായേനേ… ഇതാണ് നമ്മുടെ പാർട്ടി… കൂട്ടത്തിൽ പ്രവർത്തിക്കുന്നവന് പോലും നീതിയില്ല… കേസ് പിൻവലിപ്പിക്കാൻ കാണിച്ച ഉത്സാഹം ഇപ്പോൾ നേതാക്കള് കാണിക്കുന്നില്ല… മണ്ഡലം പ്രസിഡന്റ് മിടുക്കനായി നടക്കുന്നു… ഗ്രൂപ്പ് കമ്പനി നേതാക്കൾക്ക് നല്ല നമസ്ക്കാരം… ഇനി ഈ വാർത്ത ഏഷ്യനെറ്റിലോ മനോരമയിലോ കണ്ടാൽ നാണക്കേട് ഉണ്ടാവാതെ ഇരിക്കട്ടെ…