കോട്ടയം: ഗാർഹികാതിക്രമങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കുടുംബങ്ങളിൽ ജനാധിപത്യം പുലരട്ടെ എന്ന സന്ദേശവുമായി സംസ്ഥാന കൺവൻഷൻ മെയ് 10 ശനിയാഴ്ച നടക്കും. മെയ് 10 ശനിയാഴ്ച രാവിലെ കോടിമത ലെയ്ക് സിറ്റി എലൈറ്റ് ലയൺസ് ക്ലബ് ഹാളിലാണ് പരിപാടി നടക്കുന്നത്. ഗാർഹികാതിക്രമ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ അതിജീവിതമാരും കുടുംബാംഗങ്ങളും പങ്കെടുക്കും. ഫോൺ: 9446041397.
Advertisements