തൊടുപുഴ: കരിമണ്ണൂരില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്കന് വെട്ടേറ്റ് മരിച്ചു. ഇടുക്കി കരിമണ്ണൂര്‍ സ്വദേശി വിന്‍സെന്റ് (വയസ്സ് വ്യക്തമല്ല) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണ്.പ്രതി ബിനു ചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിമാറിയതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
Advertisements