രാഹുൽ മാങ്കൂട്ടത്തിന്റെ ഓഫിസിലേക്ക് കോഴിയുമായി മഹിളാമോർച്ചയുടെ മാർച്ച്:”കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് ആവശ്യമില്ല” എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധം.

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് എതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മഹിളാമോർച്ചയും ഡിവൈഎഫ്ഐയും എംഎൽഎ ഓഫിസിലേക്ക് മാർച്ച് നടത്തി.

Advertisements

കയ്യിൽ കോഴിയുമായി എത്തിയ മഹിളാമോർച്ച പ്രവർത്തകർ “ഹു കെയേഴ്സ്” എന്ന് കുറിച്ച പോസ്റ്ററുകളും ഉയർത്തി. മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബിജെപി പാലക്കാട് ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവൻ “മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നത്, പാലക്കാട് ജനതയ്ക്ക് ഇത്തരത്തിലുള്ള കാട്ടുകോഴി ആവശ്യമില്ല” എന്നും പറഞ്ഞു.

മഹിളാമോർച്ചയുടെ മാർച്ചിനു പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി എംഎൽഎ ഓഫിസിലെത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസുമായുണ്ടായ ഉന്തുംതള്ളിൽ ചില പ്രവർത്തകരെ പൊലീസ് പിടികൂടി.

Hot Topics

Related Articles