തിരുവനന്തപുരം : ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ആത്മഹത്യാ ശ്രമം നടത്തി. ആര്യനാട് പൊലീസ് സ്റ്റേഷനിൽ എത്തിയ ബിജു സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലോട് സ്വദേശി ബിജു ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ബിജു എത്തിയത് ഭാര്യയെ കാണാനില്ലെന്ന് പരാതിയിൽ. പൊള്ളലേറ്റ് ബിജുവിനെ ആശുപത്രിയിലേക്ക് മാറ്റി. ബിജു മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Advertisements