ആത്മീയാചാര്യന്‍ മോഹന്‍ ജി നാളെ മള്ളിയൂരിൽ

                                                                                                                   മള്ളിയൂര്‍ : ലോകമെങ്ങും ആരാധകരും ശിഷ്യഗണങ്ങളുമുളള ആത്മീയ ആചാര്യന്‍ മോഹന്‍ ജി നാളെ മാർച്ച് 21 വെള്ളിയാഴ്ച മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെത്തും. രാവിലെ 9 മണിയോടെയാണ് അദ്ദേഹം മള്ളിയൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തുന്നത്. സ്‌നേഹവും ആത്മീയ ജീവിതവും കൊണ്ട് ആഗോള തലത്തില്‍ പുതിയ ആത്മീയ ചിന്താധാരയ്ക്കു വഴിതെളിച്ച മോഹന്‍ ജി യുടെ മോഹന്‍ ജി ഫൗണ്ടേഷന്‍ ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്. പാലക്കാട് സ്വദേശിയായ മോഹന്‍ജി ഏറെ പ്രശസ്തനായ യോഗാചാര്യന്‍ കൂടിയാണ്. ഹിമാലയന്‍ സ്‌കൂള്‍ ഓഫ് യോഗ  യോഗ പരിശീലന രംഗത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നാണ്.

Hot Topics

Related Articles