സിഡ്നി: രാത്രി പുറത്ത് ഇറങ്ങിയപ്പോള്‍ മയക്ക് മരുന്ന് നല്‍കി ലൈംഗികപീഢനത്തിന് ഇരയാക്കിയതായി ഓസ്‌ട്രേലിയന്‍ എം പി.ക്യൂന്‍സ്‌ലാന്‍ഡില്‍ നിന്നുള്ള എം പി ബ്രിട്ടനി ലൗഗയുടെ ആരോപണം. സ്വന്തം മണ്ഡലത്തിൻ്റെ ഭാഗമായ യെപ്പോണിലാണ് ദാരുണ സംഭവം നടന്നെതും ബ്രിട്ടനി പറഞ്ഞു. 37വയസ്സുകാരിയായ ഓസ്‌ട്രേലിയന്‍ എം പി ഏപ്രില്‍ 28ന് പൊലീസില്‍ പരാതി നല്‍കിയ ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് അന്തർദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബ്രിട്ടനി തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്.
ആശുപത്രിയില്‍ സംഘടിപ്പിച്ച പരിശോധനയില്‍ ശരീരത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും താനത് ഉപയോഗിച്ചിരുന്നില്ലെന്നും ബ്രിട്ടനി ഇന്‍സ്റ്റയില്‍ കുറിച്ചു. മയക്കുമരുന്നിന്റെയും ലൈംഗികപീഢനത്തിന്റെയും ഇരയാകാതെ നമ്മുടെ പട്ടണത്തില്‍ സാമൂഹ്യ ഇടപെടലിന് സാധിക്കേണ്ടതുണ്ടെന്നും ഇപ്പോള്‍ സംഭവിച്ചത് വളരെ മോശമായ കാര്യമാണെന്നും ബ്രിട്ടനി കുറിച്ചു.