കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയം; ഓട്ടോ മൊബൈൽ തൊഴിൽ മേഖല പ്രതിസന്ധിയിൽ; തൊഴിലാളികൾ സമരത്തിലേയ്ക്ക്

കോട്ടയം: ഓട്ടോമൊബൈൽ തൊഴിലാളികൾ സമരത്തിലേക്ക്
2025 ഏപ്രിൽ 1 മുതൽ വാഹനങ്ങൾക്ക് വർദ്ധിപ്പിച്ച 50% നികുതിയും പലമടങ്ങ് വർദ്ധിപ്പിച്ച ടെസ്റ്റിംഗ് ഫീസും കണക്കാക്കുമ്പോൾ പഴയ വാഹനങ്ങൾക്ക് ഉള്ള മതിപ്പുവിലയേക്കാൾ ചിലവേറുന്നതു മുഖാന്തിരം വാഹനങ്ങൾ ഉപേക്ഷിക്കുവാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുന്നതാണ് പുതിയ കേന്ദ്ര വാഹന നിയമം.

Advertisements

പുതുനിര വാഹനങ്ങൾക്ക് 5-ഉം 7-ഉം വർഷം സർവ്വീസ് വാരണ്ടി നൽകിക്കൊണ്ട് വാഹന നിർമ്മാണക്കമ്പനികളുടെ സർവ്വീസ് പോയിന്റുകളിൽ സ്പെയർ പാർട്സുകൾ വിറ്റ് ഉപഭോക്താക്കളെ കൊള്ളയടിക്കുവാനും കോർപ്പറേറ്റുകളുടെ പുതുനിര വാഹനങ്ങൾ വിറ്റഴിക്കുന്നതിനുമുള്ള കളമൊരുക്കി കൊടുക്കുന്നതുമാണ് പുതിയ കേന്ദ്രനിയമത്തിലൂടെ ഉദ്ദേശിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്മൂലം പഴയതരം വാഹനങ്ങളിൽ കൂടുതലായും പണിയെടുക്കുന്ന ഇവിടുത്തെ സാധാരണ ഇടത്തരം വർക്ഷോപ്പുകൾ അടച്ചുപൂട്ടേണ്ടി വരുന്ന ദയനീയ സാഹചര്യമാണുള്ളത്. നിവേദനങ്ങളും സമ്മർദ്ദങ്ങളും ഫലമില്ലെന്ന് കണ്ടതിനാൽ, നിയമം ലഘൂകരിക്കുകയോ, പിൻവലിക്കുകയോ ചെയ്ത് ഈ തൊഴിൽ മേഖലയെ പിടിച്ചു നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാഹന ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ്പ്സ് കേരളയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ആദ്യം സൂചന പണിമുടക്കും ലോംഗ് മാർച്ചും നടത്തും.

പ്രശ്നം പരിഹരിക്കാത്ത പക്ഷം തുടർച്ചയായി പണിശാലകൾ അടച്ചിട്ടുകൊണ്ട് കടുത്ത സമരമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതുമായിരിക്കുമെന്ന് സംഘടന തീരുമാനിച്ചതായി കോട്ടയം ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ അറിയിച്ചു.

Hot Topics

Related Articles