ഒരു കെട്ടിടത്തിന് എട്ടു ഗേറ്റ്..! കോട്ടയം മണിപ്പുഴയിലെ അനധികൃത അത്ഭുതക്കെട്ടിടം; കോട്ടയം മണിപ്പുഴയിൽ പുറംപോക്കിലെ കെട്ടിടം ‘വിലകൊടുത്തു’ വാങ്ങി കെട്ടിടം ഉടമ; അനധികൃത കയ്യേറ്റത്തിന് എതിരെ പ്രതികരിച്ച ഓട്ടോഡ്രൈവർമാരെ ഓടിക്കാൻ ശ്രമം; പ്രതിഷേധവുമായി ഓട്ടോ

കോട്ടയം: കോട്ടയം മൂലവട്ടം മണിപ്പുഴയിൽ ഒരു കെട്ടിടത്തിന് എട്ടു ഗേറ്റ്..! ഷോപ്പിംങ് കോംപ്ലക്‌സിന്റെ വാതിൽ ഒഴിവാക്കി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യണമെന്ന പൊലീസ് നിർദേശത്തെ തുടർന്നാണ് ഓട്ടോഡ്രൈവർമാരെ ഓടിക്കാൻ കെട്ടിടം ഉടമ എട്ടു വാതിൽ വച്ചത്. പുറമ്പോക്കിലിരുന്ന കെട്ടിടം വിലകൊടുത്തു വാങ്ങിയ കെട്ടിട ഉടമ ഒറ്റ രാത്രി കൊണ്ട് ഇത് പൊളിച്ചു മാറ്റുകയും ചെയ്തു. കെഎസ്ഇബി ട്രാൻസ്‌ഫോമറും, വെയിറ്റിംങ് ഷെഡും അടക്കം കയ്യേറിയ കെട്ടിടം ഉടമയ്‌ക്കെതിരെ ഓട്ടോഡ്രൈവർമാർ പരാതി നൽകിയതോടെയാണ് ഓട്ടോ ഡ്രൈവർമാർക്കെതിരെ പടപ്പുറപ്പാട് തുടങ്ങിയത്. വിഷത്തിൽ നഗരസഭ അംഗത്തെ അടക്കം ഇടപെടുത്തിയ ഓട്ടോ ഡ്രൈവർമാർ നിയമപോരാട്ടവും തുടങ്ങിക്കഴിഞ്ഞു.

Advertisements

മണിപ്പുഴ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കാരക്കാട് മണിപ്പുഴ പ്ലാസയ്ക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ കെട്ടിടത്തിന്റെ ഒരു വശത്ത് എം.സി റോഡാണ്. ഈ റോഡിന് അഭിമുഖമായി നിൽക്കുന്ന ഭാഗത്ത് മൂന്നു ഗേറ്റുകളാണ് ഉള്ളത്. ഇത് കൂടാതെ മണിപ്പുഴ – ഗസ്റ്റ് ഹൗസ് റോഡിൽ ഒരു ഗേറ്റുമാണ് നിലവിലുള്ളത്. എന്നാൽ, അടുത്തിടെ ഇത് കൂടാതെ നാലു ഗേറ്റുകൾ കൂടി കെട്ടിടം ഉടമ അനധികൃതമായി ഉണ്ടാക്കുകയായിരുന്നു. കാരക്കാട് പ്ലാസയുടെ മതിൽ മണിപ്പുഴയിലെ വെയിറ്റിംങ് ഷെഡ് കയ്യേറിയാണ് നിർമ്മിച്ചിരുന്നത്. ഇത് കൂടാതെ ഇവിടെയുണ്ടായിരുന്ന ബദാം അടക്കമുള്ള മരങ്ങൾ ആസിഡ് ഒഴിച്ച് കെട്ടിടം ഉടമ കരിച്ച് കളയുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനെതിരെ ഓട്ടോഡ്രൈവർമാർ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് കെട്ടിടം ഉടമ ഓട്ടോ ഡ്രൈവർമാർക്ക് എതിരെ രംഗത്ത് എത്തിയത്. തന്റെ കടയുടെ മുൻഭാഗവും ഗേറ്റും ഒഴിവാക്കി വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കെട്ടിടം ഉടമ ആദ്യം കോടതിയെ സമീപിച്ചത്. കേസ് കോടതിയിൽ നിലനിൽക്കെ ഇദ്ദേഹം ചിങ്ങവനം പൊലീസിനെയും, മോട്ടോർ വാഹന വകുപ്പിനെയും സമീപിച്ചു. പൊലീസ് നിർദേശം അനുസരിച്ച് ഓട്ടോഡ്രൈവർമാർ വാതിൽ ഒഴിവാക്കിയാണ് ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്.

ഇതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായത്. ഗസ്റ്റ് ഹൗസ് റോഡ് പുറമ്പോക്കിൽ പ്രവർത്തിക്കുന്ന വിധവയുടെ ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടം കഴിഞ്ഞ ദിവസം ഇദ്ദേഹം വില കൊടുത്തു വാങ്ങി. റോഡ് പുറമ്പോക്കിൽ പ്രവർത്തിച്ച കെട്ടിടമാണ് ഇദ്ദേഹം മൂന്നു ലക്ഷം രൂപ മുടക്കി വാങ്ങിയത്. ഇതേ തുടർന്നു കഴിഞ്ഞ ദിവസം രാത്രിയിൽ കെട്ടിടം ഉടമ പുറമ്പോക്കിലെ ഈ കെട്ടിടം പൊളിച്ചു നീക്കി. ഇതിനു ശേഷം രാത്രി തന്നെ രണ്ടു ഗേറ്റുകളുടെ കൂടി നിർമ്മാണം ആരംഭിച്ചു. പുറമ്പോക്ക് കയ്യേറ്റി, കെഎസ്ഇബിയുടെ ട്രാൻസ്‌ഫോമറിനോടു ചേർന്നായിരുന്നു മതിൽ നിർമ്മാണം. ഇതേ തുടർന്നാണ് ഓട്ടോ ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

ഓട്ടോ സ്റ്റാൻഡ് മാറ്റാനുള്ള കെട്ടിടം ഉമടയുടെ നീക്കത്തിന് എതിരെയും, അനധികൃത കയ്യേറ്റത്തിന് എതിരെയും ഓട്ടോ ഡ്രൈവർമാരുടെയും, നഗരസഭ അംഗങ്ങളായ ഷീനാ ബിനുവിന്റെയും, കെ.യു രഘുവിന്റെയും നേതൃത്വത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി , നഗരസഭ ചെയർപേഴ്‌സൺ, സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവർക്കെല്ലാം പരാതി നൽകിയിരിക്കുകയാണ്. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.