കോട്ടയം : പാമ്പാടിയിൽ ഓട്ടോ ഡ്രൈവറായ മധ്യവയസ്കനെ ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട തന്നുകുഴി പവത്തുകാട്ടിൽ വീട്ടിൽ സജി ജോൺ മകൻ സബിൻ പി സജി (26) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ കഴിഞ്ഞദിവസം സുഹൃത്തുക്കളുമായിചേര്‍ന്ന് ഏഴാംമൈൽ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ ബാബു എന്നയാളെയാണ് ആക്രമിച്ചത്.
ഇവർ കഴിഞ്ഞദിവസം ബാബുവിനെ ബാറിലേക്ക് പോകാൻ വേണ്ടി ഓട്ടം വിളിക്കുകയും,യാത്രാമധ്യേ വഴിയിൽ വച്ച് ഇവരുടെ സുഹൃത്തുക്കൾ ആയ മറ്റു രണ്ടുപേരെ കൂടി ഓട്ടോയിൽ കയറ്റണമെന്ന് പറഞ്ഞ് നിർബന്ധപൂർവ്വം ഇവരെയും കയറ്റുകയും, തുടർന്ന് യാത്രയ്ക്കിടയിൽ വീണ്ടും രണ്ടുപേരെ കൂടി ഓട്ടോറിക്ഷയിൽ കയറ്റണമെന്ന് ആവശ്യപ്പെടുകയും ഇത് പറ്റില്ല എന്ന് ഡ്രൈവർ പറയുകയും ചെയ്തതിലുള്ള വിരോധം മൂലം ബാറിന്റെ മുന്‍വശം എത്തിയശേഷം ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി യുവാക്കൾ ഡ്രൈവറെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡ്രൈവറുടെ പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളായ കണ്ണൻ, ആരോമൽ മധു , റിറ്റൊമോൻ റോയ്, അനുരാജ് എന്നിവരെ പിടികൂടിയിരുന്നു.തുടര്‍ന്ന് ഒളിവിൽ പോയ സബിന് വേണ്ടി തിരച്ചിൽ ശക്തമാക്കിയതിനോടുവില്‍ ഇയാൾ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണ കുമാർ, എസ്.ഐ ലെബിമോൻ, സി.പി.ഓ മാരായ ജിബിന്‍,സാജു.പി.മാത്യു , സുരേഷ് എം ജി, മഹേഷ്, അനൂപ് വി.വി, ഷരുൺ രാജ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയില്‍ ഹാജരാക്കി.