കേരളത്തിൽ ഓട്ടോറിക്ഷകൾക്ക് സർവീസ് പരിധി വർദ്ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിക്കണം : കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ 

കോട്ടയം : കേരളത്തിൽ ഓട്ടോറിക്ഷകൾക്ക് സർവീസ് പരിധി വർദ്ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ TU-19690 സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.  സ്വന്തം ജില്ലാ പരിധിയിൽ നിന്നും 20 കിലോമീറ്റർ അധികം സഞ്ചരിക്കാവുന്ന ഓട്ടോറിക്ഷയ്ക്ക് കേരളമൊട്ടാകെ സർവീസ് എന്ന മാനദണ്ഡം ധാരാളം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടും.  നിലവിൽ ഇതിൽ ഒരു സുരക്ഷാ സംവിധാനങ്ങളും ഒന്നും തന്നെയില്ല. 50 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഓട്ടോറിക്ഷ ഹൈവേ പോലുള്ളറോഡുകളിൽ വേഗത കൂട്ടിയാൽ അപകട സാധ്യത കൂടുതലാണ് എന്ന് കമ്മീഷണർ നിർദ്ദേശത്തെ അവഗണിച്ചുകൊണ്ട് എടുത്തിരിക്കുന്ന തീരുമാനം ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയാണ് എന്ന് കരുതുന്നു. അതോടൊപ്പം

Advertisements

പ്രസ്തുത വാഹനങ്ങൾക്ക്  സീറ്റ് ബെൽറ്റ് സംവിധാനം നിലവിൽ  ഇല്ല.  കൂടാതെ സുരക്ഷയുടെ ഭാഗമായി സർക്കാർ പറയുന്ന ജിപിഎസ്  നിലവിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനം പൂർണ്ണമല്ലാത്ത സംവിധാനം ടൂറിസ്റ്റ് ടാക്സി വാഹനങ്ങൾക്ക് ഉള്ളതുപോലെ    ഘടിപ്പിച്ചിട്ടില്ല.   വാഹനത്തിന്റെ മുകൾ ഭാഗം റെക്സിനിൽ തീർത്തതും ഡോർ മുതലായ സൗകര്യങ്ങളോ ഒന്നും തന്നെ ഈ വാഹനത്തിൽ ഇല്ല. അതോടൊപ്പം മോട്ടോർ വാഹന മേഖലയിലെ തൊഴിൽ വിഭാഗമായ ടൂറിസ്റ്റ് ടാക്സി സംവിധാനങ്ങൾക്ക് ഈയൊരു തീരുമാനം കൂടുതൽ ബുദ്ധിമുട്ടുണ്ടാകും.   എന്നാൽ ടാക്സി വാഹനങ്ങൾക്ക് ഉള്ള  ടാക്സ്, ഇൻഷുറൻസ്, എന്നിവ വളരെ കൂടുതലാണ് വളരെയേറെ അന്തരമുണ്ട്. ഓട്ടോറിക്ഷകൾക്ക് ഇങ്ങനെയൊരു പെർമിറ്റ് സംവിധാനം വന്നാൽ ഇവ വർദ്ധിക്കും നിലവിൽ ഇരു വിഭാഗം തൊഴിൽ മേഖലകൾക്കും ഈ തീരുമാനം കൊണ്ട് ഉണ്ടാകുന്ന വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ട്. അതിന്റെ അടിസ്ഥാനത്തിൽ  സർക്കാർ അംഗീകൃത സംവിധാനങ്ങൾ പാലിക്കുന്ന ടൂറിസ്റ്റ് ടാക്സി സംവിധാനങ്ങളോട് സർക്കാർ ചെയ്യുന്ന നീതി കേടു കൂടിയാണ് ഈ തീരുമാനം. ആയതുകൊണ്ട് നിലവിലെടുത്ത ഈ തീരുമാനം ട്രാൻസ്പോർട്ട് അപ്പീൽ അതോറിറ്റിക്ക് പരാതി നൽകുവാൻ തീരുമാനിച്ചിരിക്കുന്നു ഈ തീരുമാനം പിൻവലിച്ച് ഓട്ടോറിക്ഷ തൊഴിലാളികൾക്കും ടാക്സി തൊഴിലാളികൾക്കും സുതാര്യമായ സംവിധാനത്തിലേക്ക് കാര്യങ്ങൾ ക്രമീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ TU-19690 സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.