കോട്ടയം: അയ്മനം പൂന്ത്രക്കാവിന് സമീപം പ്രാപ്പുഴക്കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശത്തു നിന്നും രണ്ടു ദിവസം മുൻപ് കാണാതായ ആളുടേതാണ് മൃതദേഹമെന്നു സംശയിച്ചു. പൂന്ത്രക്കാവിനു സമീപത്തെ പ്രാപ്പുഴ കടവിൽ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നു, നാട്ടുകാർ വിവരം പഞ്ചായത്ത് അംഗം ദേവകി ടീ്ച്ചറെ അറിയിച്ചു. തുടർന്നു ടീച്ചറാണ് വിവരം കോട്ടയം വെസ്റ്റ് പൊലീസ് സംഘത്തെ അറിയിച്ചത്. തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അയ്മനം പെരുമന കോളനിയിൽ അനുഭവനിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ പുല്ലൂര്് വടക്കുംതറപറമ്പിൽ സുനിൽകുമാറിനെ (53) കാണാതായിരുന്നു. ഇദ്ദേഹത്തെ കാണാതായത് സംബന്ധിച്ചു കോട്ടയം വെസ്റ്റ് പൊലീസിൽ ബന്ധുക്കൾ പരാതിയും നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ പൂന്ത്രക്കാവിന് സമീപത്തെ കടവിൽ അജ്ഞാത മൃതേേദഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.