ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സുമാർ നിസ്സഹകരണ സമരത്തിലേക്ക്

കോട്ടയം: ആരോഗ്യ വകുപ്പ് ഡയറക്ടറ്റേറ്റിന് മുമ്പിൽ ആശാ പ്രവർത്തകർ നടത്തിയ അനിശ്ചിതകാല രാപകൽ സമരവേദിയിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സുമാരെ (ജെപിഎച്ച്എൻ) ആക്ഷേപിച്ചു നടത്തിയ പ്രസംഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ടും, വേതനനുകൂല്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നിരവധി വിഷയങ്ങളിൽ പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ടും കേരള ഗവ. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സസ് ആൻഡ് സൂപ്പർവൈസെർസ് യൂണിയന്റെ നേതൃത്വത്തിൽ നിസഹകരണ സമരം ആരംഭിച്ചു.
ആശപ്രവർത്തകരുടെ രാപ്പകൽ സമരവേദിയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സുമാര്‍ ആശാ പ്രവർത്തകരുടെ വേതനനാനുകൂല്യങ്ങൾ അനാവശ്യമായി വെട്ടി കുറയ്ക്കുകയാണെന്നും, ഇത് തുടർന്നാൽ ഇവരെ സബ് സെന്ററിൽ കയറ്റില്ല എന്നും ഭീഷണി ഉയർത്തിയിരുന്നു. മാത്രമല്ല, പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് നെഴ്സുമാരെ അധിക്ഷേപിക്കുകയുമാണ്.

Advertisements

ആരോഗ്യവകുപ്പിലെ മാതൃ ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട ഫീൽഡുതല പ്രവർത്തനങ്ങളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരെ സഹായിക്കുന്നതിനായിട്ടാണ് 2008ൽ നാഷണൽ ഹെൽത്ത് മിഷൻ ആശാവര്‍ക്കര്‍മാരെ നിയമിച്ചത്. സന്നദ്ധ സേവകർ എന്നരീതിയിൽ നിയമിച്ച ഇവർക്ക് പിന്നീട് നിബന്ധനകൾക്ക് വിധേയമായി ഓണറേറിയം, ഇൻസെന്റീവുകൾ നൽകുന്നതിന് വർഷം തോറും സർക്കുലർ പുറപ്പെടുവിക്കാറുണ്ട്. നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഓണറേറിയം നൽകേണ്ടതെങ്കിലും ബന്ധപ്പെട്ട സർകുലര്‍ പ്രകാരമുള്ള പ്രവർത്തനങ്ങളും അനുബന്ധ രേഖകളും പലപ്പോഴും ഇവരുടെ കയ്യിൽ ഉണ്ടാവാറില്ല. ഇത്തരം വിഷയങ്ങൾ ഉണ്ടാകുമ്പോൾ ജനപ്രതിനിധികൾ, പിആർഒ, ആശ കോർഡിനേറ്റർ, മെഡിക്കൽ ഓഫീസർ എന്നിവരെ സമ്മർദ്ദത്തിനു വിധേയമാക്കി നടത്താത്ത പ്രവർത്തനങ്ങൾക്ക് ഓണറേറിയം നൽകേണ്ടിവരികയും ചെയ്യാറുണ്ട്. അർഹതയില്ലാത്ത ഇൻസെന്റീവ് /ഓണറേറിയം അനുവദിച്ചാൽ ജെപിഎച്ച്എൻ മാത്രമായിരിക്കും ബാധ്യത വരുന്നത്. ഈ വസ്തുതകളൊന്നും കാണാതെ ആശ പ്രവർത്തകരുടെ ആനുകൂല്യങ്ങൾ ജെപിഎച്ച്എൻ വെട്ടികുറച്ചു എന്ന് ആരോപിച്ചു പൊതുവേദിയിലും സമൂഹ മാധ്യമങ്ങളിലും കൂടി അടച്ചാക്ഷേപിക്കുകയാണ് ചെയ്തിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം എൻഎച്ച്എം ഓഫീസിനു മുമ്പാകെ കേരള ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് & സൂപ്പർവൈസേഴ്സ് യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയിൽ നൂറ് കണക്കിന് ജീവനക്കാർ പങ്കെടുത്തു. ധർണ്ണ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജയപ്രകാശ് പി എൻ ഉദ്ഘാടനം ചെയ്തു. എ ഡി അജീഷ്, എൻ കെ രതീഷ് കുമാർ,വി സി ജയന്തിമോൾ, സംസ്ഥാന വൈസ് പ്രസിഡന്റ് അനുജ രഘുനാഥ്, ജില്ലാ സെക്രട്ടറി രഞ്ജു ജോൺ, ജില്ലാ വൈസ് പ്രസിഡന്റ് ബീന വി ടി, ജ്യോതിലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. ഏലിയാമ്മ ജോസഫ്, സുമേഷ് കുമാർ എ കെ, ശ്രീലേഖ കെ വി, ബ്രിജിത്ത് കെ ബാബു, അനഘ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.